സിനിമയിൽ അഭിനയത്രി എന്നതിൽ ഉപരി തന്റെ നിലപാടുകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരാളാണ് നടി റിമ കല്ലിങ്കൽ. സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് എന്നും തുറന്ന് പറഞ്ഞിട്ടുള്ള ഒരു വ്യക്തിയാണ് റിമ. അതിന്റെ പേരിൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് താരം തന്നെ പലപ്പോഴും വ്യക്തിമാക്കിയിട്ടുണ്ട്.
14 വർഷമായി അഭിനയ രംഗത്ത് തുടരുന്ന റിമ, മൂന്ന് വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന ഒരാളാണ്. ഏഷ്യാനെറ്റിൽ തകധിമി എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായി വന്ന റിമ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിയുകയും ബാംഗ്ലൂരിൽ പോവുകയും ചെയ്തു. മിസ് കേരള മത്സരത്തിൽ പങ്കെടുത്ത റിമ രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് സിനിമകളിൽ നിന്ന് റിമയ്ക്ക് ഓഫറുകൾ വരുന്നത്.
ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ സിനിമയിലേക്ക് എത്തിയ റിമ പിന്നീട് മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. ഈ വർഷം പുറത്തിറങ്ങിയ നീലവെളിച്ചമാണ് റിമയുടെ അവസാനമിറങ്ങിയ ചിത്രം. ഭർത്താവ് ആഷിഖ് അബുവിന് ഒപ്പവും ഒറ്റയ്ക്കും സുഹൃത്തുകൾക്ക് ഒപ്പവുമൊക്കെ യാത്രകൾ പോകാറുള്ള ഒരാളാണ് റീമയെന്ന് സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നവർക്ക് അറിയുന്ന ഒരു കാര്യമാണ്.
ഇപ്പോഴിതാ റിമ തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അമേരിക്കയിലേക്കാണ് ഈ തവണത്തെ യാത്ര പോയിരിക്കുന്നത്. അമേരിക്കയിലുള്ള സുഹൃത്തുക്കളുമായി അവിടെ കറങ്ങി നടക്കുന്ന ചിത്രങ്ങളും വീഡിയോസും പങ്കുവച്ചിട്ടുണ്ട്. ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുമുണ്ട്. മാമാങ്കം എന്നൊരു ഡാൻസ് സ്കൂൾ റിമ കൊച്ചിയിൽ നടത്തുന്നുണ്ട്.