December 11, 2023

‘വീക്കെൻഡ് മൂഡ് പ്രചോദനം!! ബീച്ച് വൈബ് ഓർമ്മകളുമായി നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ചർച്ചയാക്കി അതിന് വേണ്ടി പോരാടി ഡബ്ല്യൂ.സി.സി പോലെയുള്ള സംഘടനയുടെ തുടക്കകാരികളിൽ ഒരാളായി മാറിയ താരമാണ് നടി റിമ കല്ലിങ്കൽ. 13 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി തുടരുന്ന റിമ, അഭിനയത്തിന് പുറമേ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. ഒരു ഡാൻസ് സ്കൂളും റിമ നടത്തുന്നുണ്ട്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലാണ് റിമ കല്ലിങ്കൽ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം നായികയായും സഹനടിയായുമെല്ലാം റിമ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. റിമയെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രം 22 ഫെമയിൽ കോട്ടയത്തിലെ ടെസ്സയാണ്. മലയാള സിനിമകളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്.

അതിന്റെ സംവിധായകനായ ആഷിഖ് അബുവിനെ തന്നെ തന്റെ ജീവിതപങ്കാളിയാക്കുകയും ചെയ്തിരുന്നു റിമ. റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം തമിഴിലാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്തിരൈ സെവ്വനം എന്ന ചിത്രത്തിലാണ് റിമ അവസാനമായി അഭിനയിച്ചത്. നിർമാതാവായും റിമ കല്ലിങ്കൽ തിളങ്ങിയിട്ടുണ്ട്. നീലവിളിച്ചം എന്ന സിനിമയാണ് ഇനി റിമയുടെ ഇറങ്ങാനുള്ളത്.

അതെ സമയം റിമ കല്ലിങ്കൽ തന്റെയും ഭർത്താവ് ആഷിഖിന്റെയും ഒപ്പമുള്ള ഒരു ബീച്ച് ഓർമ്മ പുതുക്കിയിരിക്കുകയാണ്. വീക്കെൻഡ് മൂഡ് പ്രചോദനം ആഗ്രഹിക്കുന്നവർക്ക് വേണ്ടി എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എവിടെ വച്ചെടുത്ത ചിത്രങ്ങളാണ് ഇവ എന്ന് പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ല. കൂളിംഗ് ഗ്ലാസ് വച്ച് സൂപ്പർ കൂൾ ലുക്കിൽ ബീച്ച് വൈബ് ആസ്വദിക്കുകയാണ് റിമ.