‘പുക വലിച്ച് റിമ കല്ലിങ്കൽ, നടിയുടെ ഫോട്ടോഷൂട്ടിന് എതിരെ രൂക്ഷ വിമർശനം..’ – ഫോട്ടോസ് കാണാം

സിനിമ താരങ്ങൾ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് പതിവുള്ള കാര്യമാണ്. ചിലപ്പോൾ മാഗസിൻ വേണ്ടിയോ പ്രൊഡക്ട് ബ്രാൻഡിന് വേണ്ടിയോ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായോ താരങ്ങൾ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. വ്യത്യസ്തമായ ആശയങ്ങൾ ഫോട്ടോഷൂട്ടിൽ കൊണ്ടുവരാൻ പലപ്പോഴും താരങ്ങളും പിന്നിൽ പ്രവർത്തിക്കുന്നവരും ശ്രദ്ധിക്കാറുണ്ടെന്നത് സത്യമാണ്.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾ തൊട്ട് സീരിയൽ താരങ്ങൾ വരെ ഫോട്ടോഷൂട്ടുകൾ ഈ കാലത്ത് ചെയ്യുന്നുണ്ട്. ഡബ്ള്യൂ.സി.സി എന്ന സംഘടനയുടെ തുടക്കകാരിൽ ഒരാളായ നടി റിമ കല്ലിങ്കൽ ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. വ്യത്യസ്തമായ ഒരു ആശയം എടുത്തുകൊണ്ടാണ് റിമ ചിത്രങ്ങൾ പങ്കുവച്ചത്.

വൈൽഡ് ജസ്റ്റിസ് എന്ന ക്യാപ്ഷനോടെയാണ് റിമ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ഫോട്ടോഷൂട്ടിൽ ചില ഫോട്ടോസിൽ പുക വലിക്കുന്ന സ്റ്റൈലും റിമ ചെയ്തിട്ടുണ്ട്. കഥാപാത്രം അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് മാത്രമാണ് ഇതെന്നും പുകവലിയെ യാതൊരു കാരണത്താലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നും റിമ പോസ്റ്റിൽ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇതിനെതിരെ ചിലർ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.

താരങ്ങളായ നിങ്ങൾക്ക് എന്ത് സോഷ്യൽ കമ്മിറ്റ്മെന്റ് ആണ് ഉള്ളതെന്നും യുവതലമുറയെ വഴിതെറ്റിക്കാൻ ആണോ ഇത്തരം പ്രവർത്തികളെന്നും ചിലർ കമന്റ് ഇട്ടു. ‘ഒന്നെങ്കിൽ നാടിന് എന്തെങ്കിലും ഗുണം ഉണ്ടാവണം അല്ലെങ്കിൽ വീട്ടുകാർക്ക് എന്തേലും ഗുണം ഉണ്ടാവണം അതും അല്ലെങ്കിൽ ബാക്കിയുള്ളവരെ നശിപ്പിക്കാതെ ഇരിക്കണം.. ഓരോ പാഴുകൾ..’ എന്നാണ് ഒരാൾ ഇട്ട കമന്റ്.

ഫേസ്ബുക്കിലാണ് ഫോട്ടോഷൂട്ടിന് എതിരെ വിമർശനം ഉയർന്നത്. ചിലർ വളരെ മോശം വാക്കുകൾ ഉന്നയിച്ചാണ് റീമയെ വിമർശിച്ചിരിക്കുന്നത്. ചുരുക്കം ചിലർ മാത്രമാണ് റിമയ്ക്ക് പിന്തുണച്ച് കമന്റുകൾ ഇട്ടിരിക്കുന്നത് എന്നും ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഷാഫി ഷകീറാണ് റിമയുടെ ഈ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രിയ അഭിഷേക് ജോസഫ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Rima Kallingal (@rimakallingal)

CATEGORIES
TAGS