‘ഇതാരാണ് മത്സ്യകന്യകയോ!! യുവ നടിമാരെ വെല്ലുന്ന ഗ്ലാമറസ് ലുക്കിൽ റിമ കല്ലിങ്കൽ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കാൻ സിനിമ നടിമാർ പ്രതേകിച്ച് ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കാറുണ്ട്. നടന്മാരെക്കാൾ ഒരുപടി മുന്നിലാണ് ആ കാര്യത്തിൽ നടിമാർ എന്ന് വേണം പറയാൻ. ഇത്തരത്തിൽ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമൊക്കെയായി വളരെ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. 14 വർഷത്തെ സിനിമയിൽ അഭിനയിച്ച പരിചയമുള്ള ഒരാളാണ് റിമ.

അഭിനയത്തെ വളരെ പാഷനായി കാണുന്ന റിമ കഥാപാത്രങ്ങൾക്ക് വേണ്ടി ഫോട്ടോഷൂട്ടുകൾ ഇപ്പോഴും ചെയ്യുന്ന ഒരാളാണ്. നിർമ്മാണ രംഗത്തും സജീവമായി നിൽക്കുന്ന റിമ മികച്ചയൊരു നർത്തകി കൂടിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. അങ്ങനെ ഒട്ടുമിക്ക മേഖലയിലും സജീവമായി നിൽക്കുന്ന റിമ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. വിഷ്ണു സന്തോഷാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

മാലിദ്വീപ് ഫോട്ടോഷൂട്ട് സീരിസിൽ റിമയുടെ ഏറ്റവും പുതിയതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ തവണ ചുവപ്പ് നിറത്തിലെ സ്വിം സ്യുട്ട് ധരിച്ചാണ്‌ ഗ്ലാമറസ് ലുക്കിലാണ് റിമ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോയും റിമയും വിഷ്ണുവും പങ്കുവച്ചതും വൈറലായി മാറിയിട്ടുണ്ട്. റിമയുടെ സുഹൃത്തായ ദിയ ജോണിന്റെ സ്റ്റൈലിങ്ങിലാണ് ഷൂട്ട് എടുത്തിരിക്കുന്നത്. ആനന്ദ് സദാനന്ദ് ആണ് എഡിറ്റിംഗ് ചെയ്തത്.

മത്സ്യകന്യകയെ പോലെയുണ്ടെന്ന് ആരാധകർ ഫോട്ടോസും വീഡിയോസും കണ്ടിട്ട് കമന്റുകൾ ഇട്ടിട്ടുണ്ട്. പക്ഷേ ഇതിന് താഴെയും ചില വിമർശന കമന്റുകൾ വന്നിട്ടുണ്ട്. സിനിമ ഒന്നും ഇല്ല അല്ലെ, ഇത് കേരളയാണ് ബോളിവുഡ് അല്ല, ഇതൊക്കെ പണ്ട് ചെയ്തിരുന്നേൽ പ്രയോജനം ഉണ്ടായേനെ എന്നിങ്ങനെ പോകുന്നു കമന്റുകൾ. പൊതുവേ ഇത്തരം കമ്മന്റുകളോട് ഒന്നും റിമ പ്രതികരിക്കാറില്ല. പലതും ഫേക്ക് ഐഡികളിൽ നിന്നുമാണ് വന്നിരിക്കുന്നത്.