മലയാള സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ നടിയാണ് റിമ കല്ലിങ്കൽ. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്ക് വേണ്ടി മുന്നിട്ടിറങ്ങി അതിന് വേണ്ടി പോരാടി മുന്നോട്ട് പോകുന്ന റീമയ്ക്ക് അതിന്റെ പേരിൽ അവസരങ്ങൾ കുറയുന്നുവെന്ന് പലർക്കും തോന്നിയിട്ടുണ്ട്. എങ്കിലും ഇടയ്ക്കിടെ റിമ തന്റെ അഭിനയമികവ് പ്രേക്ഷകർക്ക് മുന്നിൽ കാണിക്കാൻ അവസരം ലഭിക്കാറുണ്ട്.
ഋതു എന്ന ചിത്രത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം കഴിഞ്ഞ പതിനഞ്ച് വർഷമായി റിമ സജീവമായി കൊണ്ടുപോകുന്നുണ്ട്. ഇടയ്ക്ക് തനിക്ക് ഏറെ പ്രശംസ കിട്ടിയ 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിന്റെ സംവിധായകനുമായി പ്രണയത്തിലായി വിവാഹിതയായ റിമയെ ഇഷ്ടപ്പെടുന്ന മലയാളികൾ ഏറെയാണ്. ഒരു അസാധ്യ നർത്തകി കൂടിയാണ് റിമ. സ്വന്തമായി ഒരു ഡാൻസ് സ്കൂളും റിമ കൊച്ചിയിൽ നടത്തുന്നുണ്ട്.
സിനിമ നിർമ്മാണ രംഗത്തും സജീവമായി നിൽക്കുന്ന റിമ അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയത് ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രമാണ്. മോഡലിംഗ് രംഗത്തും റിമ എന്ന താരത്തെ സജീവമായി കാണാൻ മലയാളികൾക്ക് സാധിക്കാറുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ പോലും പലപ്പോഴും ആരാധകരെ ഞെട്ടിപ്പിക്കുന്ന റിമയുടെ പോർച്ചുഗലിൽ നിന്നുള്ള ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുകയാണ്.
സുഹൃത്തായ ദിയ ജോണിന്റെ സാൾട്ട് സ്റ്റുഡിയോയ്ക്ക് വേണ്ടി ചെയ്ത വീഡിയോ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു. തന്യ യാർമൊളോവ്യച്ച് എന്ന യുക്രൈൻ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങളും വീഡിയോയും എടുത്തിരിക്കുന്നത്. എലീന ബ്രൈനും ദിയ ജോണും ചേർന്നാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. റിമ സുന്ദരിയായിട്ടില്ലേ എന്ന് ദിയ വീഡിയോ പങ്കുവച്ചുകൊണ്ട് ചോദിച്ചിട്ടുണ്ട്. ഫോട്ടോസും വീഡിയോയും വൈറലായി കഴിഞ്ഞു.
View this post on Instagram