‘എനിക്ക് ബിഗ്ബോസിലേക്ക് തിരികെ പോകണം, എന്നോട് ക്ഷമിച്ചുകൂടെ..’ – അഭ്യർത്ഥനയുമായി അസി റോക്കി

മലയാളം ബിഗ് ബോസിന്റെ ആറാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മുൻ കാലങ്ങളിലെ പോലെ തന്നെ ഈ സീസണിൽ ബിഗ് ബോസിൽ നിന്ന് എവിക്ഷൻ വഴിയല്ലാതെ പുറത്താക്കപ്പെട്ട ഒരു മത്സരാർത്ഥി ഈ സീസണിലും ഉണ്ടായിരിക്കുകയാണ്. സഹമത്സരാർത്ഥിയെ ഇടിച്ചതിന്റെ പേരിൽ ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തി ഈ തവണ അസി റോക്കി. വീക്കെൻഡ് എപ്പിസോഡ് വരെ കാത്തിരിക്കാതെ സ്പോട്ടിൽ തന്നെ റോക്കി പുറത്തായി.

കോൺസെഷൻ റൂമിൽ ഇരുന്ന് തന്റെ ഭാഗത്ത് അറിയാതെ പറ്റിയതാണെന്നും പ്രകോപിച്ചപ്പോൾ സംഭവിച്ച് പോയതാണെന്നും റോക്കി കരഞ്ഞു പറഞ്ഞിരുന്നു. പിന്നീട് പുറത്തായ ശേഷം തിരികെ നാട്ടിൽ എയർപോർട്ടിൽ എത്തിയപ്പോൾ റോക്കി താൻ പേടിച്ച് കരഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അത് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ റോക്കി തിരിച്ചുവരണമെന്നുള്ള ആഗ്രഹം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ്.

“ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാൻ ഈ വീഡിയോ ഇപ്പോൾ ചെയ്യുന്നത്. ഒരാളുടെ ആക്ഷന്റെ റിയാക്ഷനായിട്ട് മാത്രമാണ് ഞാൻ അതിനെ കാണുന്നത്. അങ്ങനെയൊരു സംഭവം അവിടെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ ആറ് വർഷത്തെ കാത്തിരിപ്പാണ്. നൂറ് ദിവസത്തെ ഡ്രസ്സ് വാങ്ങിച്ചിട്ടാണ് ഞാൻ അവിടെ വന്നത്. അവിടെ നിൽക്കുന്ന ബുദ്ധിയില്ലാത്ത ആളുകൾ ഒന്നുമല്ല. എന്നെക്കാൾ ബുദ്ധിയുള്ളവരാണ്.

അവിടെ അങ്ങനെയൊരു സാഹചര്യമുണ്ടാകാനുള്ള കാരണം കൂടി നിങ്ങൾ ആലോചിക്കുക. സിജോ അപ്പോഴും അവിടുത്തെ പവർ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഞാൻ നോർമൽ ഒരാളായിരുന്നു. ഞാൻ പ്രൊവോക്ക് ചെയ്താൽ പോലും അദ്ദേഹമാണ് അത് പരിഹരിക്കേണ്ടത്. അതൊരു ആക്‌സിഡന്റാണ്‌. എന്റെ മാത്രം തെറ്റുകൊണ്ട് സംഭവിച്ചതല്ല. ഒരിക്കലും ഞാൻ കരുതിക്കൂട്ടി ചെയ്തതല്ല. എന്നെ വിശ്വസിച്ചേ പറ്റൂ. ഇതും എന്റെ ഒരു എവിക്ഷൻ പോലെയാണ്.

എനിക്ക് ഷോയിൽ തിരിച്ചുപോകണം. എനിക്ക് ചെയ്യാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. അത് ചെയ്യാൻ നിങ്ങളുടെ പിന്തുണ വേണം. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ഞാൻ വീണ്ടും തിരിച്ചുപോകും. കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടായിട്ടുണ്ടാകും, ഞാനും മനുഷ്യനാണ്. നിങ്ങൾ വിചാരിച്ചാൽ എനിക്ക് തിരിച്ചുപോകാൻ സാധിക്കും. എന്നോട് ഒരുപാടുപേർ ചോദിച്ചു നിങ്ങൾ എന്തിനാണ് അത് ചെയ്തതെന്ന്.. ഒരുപാട് ആളുകൾ ഞാൻ നിരാശപ്പെടുത്തി എന്ന് തോന്നി. എന്റെ ആറ് വർഷത്തെ സ്വപ്നമായിരുന്നില്ലേ..”, റോക്കി പേരാണ്.