‘ഒന്നിച്ച് ജീവിക്കാൻ യെസ് മൂളി! കഴിഞ്ഞത് വിവാഹമല്ല നിശ്ചയമാണ്..’ – സന്തോഷം പങ്കുവച്ച് അദിതിയും സിദ്ധാർഥും

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും തമ്മിൽ വിവാഹിതരാകാൻ തീരുമാനിച്ചു. പരസ്പരം മോതിരം ഇട്ടുകൊണ്ട് നിശ്ചയം കഴിഞ്ഞുവെന്നുള്ള സന്തോഷ വിശേഷം അദിതിയും സിദ്ധാർഥും ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞത് വിവാഹമല്ല നിശ്ചയം ആണെന്ന് കൂടി ഇരുവരുടെയും പോസ്റ്റിൽ നിന്ന് വ്യക്തമായി.

അവൻ യെസ് മൂളി എന്ന് അദിതിയും അവൾ യെസ് മൂളിയെന്ന് സിദ്ധാർഥും പോസ്റ്റ് ഇട്ടുകൊണ്ട് രണ്ടുപേരും മോതിരം അണിഞ്ഞുള്ള ഫോട്ടോ കാണിച്ചുകൊണ്ട് പങ്കുവച്ചത്. ഇരുവരും കുറച്ച് വർഷങ്ങളായി ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്നു. പരസ്പരം ഒരുമിച്ചുള്ള ഫോട്ടോസ് നേരത്തെയും രണ്ടുപേരും പങ്കുവച്ചിട്ടുണ്ട്. അപ്പോഴൊക്കെ ആരാധകർ എന്നാണ് രണ്ടുപേരും വിവാഹം കഴിക്കാൻ പോകുന്നതെന്ന് ചോദിച്ചിരുന്നു.

രണ്ടുപേരും നേരത്ത വിവാഹിതരായി ബന്ധം വേർപിരിഞ്ഞവരാണ്. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി താരങ്ങളാണ് കമന്റിലൂടെ അറിയിച്ചത്. 2021-ൽ മഹാസമുദ്രം എന്ന തമിഴ് ചിത്രത്തിൽ ഒന്നിച്ച അഭിനയിക്കുമ്പോഴാണ് സിദ്ധാർഥും അദിതിയും തമ്മിൽ പരിചിതരാകുന്നത്. വൈകാതെ തന്നെ പ്രണയത്തിലാവുകയും പിന്നീട് രണ്ടുപേരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ആയിരുന്നു.

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിൽ ജനിച്ച വ്യക്തിയാണ് അദിതി റാവു. 2003-ൽ വിവാഹ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് ആദ്യം വിവാഹം കഴിക്കുന്നത്. ബാല്യകാലം മുതൽ പരിചിതയായ സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. രണ്ടുവർഷത്തിന് ശേഷം പക്ഷേ രണ്ടുപേരും വേർപിരിഞ്ഞു. അദിതി ബോളിവുഡ് നടനായിരുന്നു സത്യദീപ് മിശ്രയാണ് വിവാഹം ചെയ്തത്. 2012-ൽ ഇരുവരും വേർപിരിഞ്ഞു. രണ്ടുപേരും മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.