സ്വാഭാവികമായി അഭിനയ ശൈലി കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി റിമ കല്ലിങ്കൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ റിമ മികവുറ്റ വേഷങ്ങളിലൂടെ ജന്മനസ്സുകൾക്ക് പ്രിയങ്കരിയായി മാറുകയും മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. ഇപ്പോഴും സിനിമയിൽ സജീവമായി തുടരുന്ന ഒരാളാണ് റിമ.
വിവാഹിതയായ ശേഷം അഭിനയത്തോട് ബൈ പറയുന്ന പലർക്കും റിമ ഒരു പാഠമാണ്. വിവാഹ ശേഷവും തന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് റിമ. അതേസമയത്ത് തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത്. വേറിട്ട ഒരു രീതിയിലാണ് റിമ ഷൂട്ട് എടുത്തിരിക്കുന്നത്.
കൈയിൽ ലോലിപോപ്പ് പിടിച്ച് അത് ആസ്വദിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് റിമ എടുത്തിരിക്കുന്നത്. “എന്റെ ഹൃദയം തിന്നുന്നു..” എന്ന ക്യാപ്ഷനോടെയാണ് റിമ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ജയ്സൺ മദനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാന്ദ്ര രശ്മിയുടെ സ്റ്റൈലിങ്ങിൽ മെറിൻ രമ്യയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. സഹതാരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്.
നടി പാർവതി തിരുവോത്ത് ‘എന്റമ്മേ’ എന്നാണ് ചിത്രങ്ങൾ കണ്ടിട്ട് കമന്റ് ഇട്ടിരിക്കുന്നത്. വെറൈറ്റി ശ്രമിച്ചതിന് നിരവധി പേരാണ് അഭിനന്ദിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റിമയുടെ ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത വെള്ളിവെളിച്ചം എന്ന സിനിമയിലാണ് താരമാ അവസാനമായി അഭിനയിച്ചത്. അതിന് ഒരുപാട് പ്രശംസയും കിട്ടിയിരുന്നു.