‘വീണ്ടും ഗർഭിണി ആണോ? ആരാധകന്റെ സംശയത്തിന് മറുപടി നൽകി പേളി മാണി..’ – പ്രതികരണം ഇങ്ങനെ

ടെലിവിഷൻ അവതാരകയായി വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരാളാണ് പേളി മാണി. സിനിമയിലും അഭിനയിച്ചിട്ടുള്ള പേളി ഒരുപാട് ആരാധകരുള്ള ഒരു യൂട്യൂബർ കൂടിയാണ്. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായും പങ്കെടുത്തിട്ടുള്ള പേളി അതിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പേളി മാണിയുടെ വീട്ടിലും ഓഫീസിലും ഇൻകം ടാക്സിന്റെ റെയ്ഡ് നടന്നത്.

റെയ്ഡിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുമായി പേളി വന്നിരുന്നു. ഓൾ ഈസ് വെൽ എന്നായിരുന്നു പേളിയുടെ പ്രതികരണം. ഇത് കൂടാതെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു കാര്യമായിരുന്നു പേളി മാണി രണ്ടാമതും ഗർഭിണി ആണെന്നുള്ള ഒരു വാർത്ത. പല ഓൺലൈൻ മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലും ഇത് വരികയും ഒട്ടുമിക്ക ആളുകളും ഇത് വിശ്വസിക്കുകയും ചെയ്തു.

ഇതിന് ഇപ്പോൾ പേളി തന്നെ മറുപടി കൊടുത്തിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു പേളിയുടെ മറുപടി നൽകിയത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന സമയത്താണ് പേളി ഇതിനോട് പ്രതികരിച്ചത്. ‘നിങ്ങൾ ഗർഭിണി ആണോ’ എന്ന ആരാധകൻ പേളിയോട് സ്റ്റോറിയിലൂടെ ചോദിക്കുകയും ഇത് ശ്രദ്ധയിൽപ്പെട്ട പേളി അതിന് മറുപടി കൊടുക്കുകയും ചെയ്തു.

‘വെൽ.. ഞാൻ ഞാൻ ഗർഭിണി ആണെങ്കിൽ ഉറപ്പായും നിങ്ങളെ അറിയിക്കും.. അല്പം ക്ഷമ കാണിക്കൂ..”, പേളി മാണി മറുപടി നൽകി. ഇതോട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്ക് താരം തന്നെ മറുപടി നൽകി അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ അവതാരകയായി പേളിയെ അധികം കാണാറില്ല. എങ്കിലും സോഷ്യൽ മീഡിയകളിലൂടെ പേളി സജീവമായി നിൽക്കാറുണ്ട്.