‘എന്റെ മാതാപിതാക്കൾക്ക് നന്ദി!! ലണ്ടനിൽ നിന്നും ബിരുദം നേടി നടി ബിന്ദു പണിക്കരുടെ മകൾ..’ – ആശംസ നേർന്ന് മലയാളികൾ

മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരു നടിയാണ് ബിന്ദു പണിക്കർ. ആദ്യ ഭർത്താവിന്റെ മരണശേഷം വർഷങ്ങോളം മകളുമായി ഒറ്റയ്ക്ക് ജീവിച്ച ബിന്ദു പിന്നീട് നടൻ സായ്‌കുമാറുമായി വിവാഹിതയായിരുന്നു. ഒരേയൊരു മകൾ കല്യാണിയും ബിന്ദുവിന് ഒപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം കല്യാണി ലണ്ടനിലേക്ക് പോയിരുന്നു. എന്തിനാണ് അവിടേക്ക് പോയതെന്ന് വ്യക്തമായിരുന്നില്ല.

ഇപ്പോഴിതാ കല്യാണി തന്നെ ലണ്ടനിൽ പോയതിന്റെ ഉദ്ദേശം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ഞാൻ ഇവിടെ ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചവർക്കെല്ലാം എന്റെ ഉത്തരം ഇതാ. അങ്ങനെ, ‘ലെ കോർഡൻ ബ്ലൂ’വിൽ നിന്ന് ഞാൻ ഒരു ഫ്രഞ്ച് പാചക ഷെഫായി ബിരുദം നേടിയിരിക്കുകയാണ്.. ഇത് പൂർണ്ണമായും എന്റെ ഒരു അഭിനിവേശത്തിന്റെ യാത്രയായിരുന്നു. ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരു പുതിയ വികാരം അനുഭവിക്കുകയാണ്.

ഈ കോഴ്സ് പൂർത്തിയാക്കുന്നതിനിടയിൽ ഞാൻ പല തവണ ഉപേക്ഷിക്കണമെന്ന് സത്യസന്ധമായി ചിന്തിച്ചു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഞാൻ എത്രത്തോളം എത്തിയെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ധാരാളം പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്. അതേസമയം, ഇത് ഒരു തുടക്കം മാത്രമാണെന്ന് അറിഞ്ഞ് മുന്നോട്ട് നീങ്ങുന്നു. ഞാൻ ഇത് എന്റെ കരിയറായി എടുക്കുമോ എന്ന് ശരിക്കും അറിയില്ല.

എന്നാൽ ഇത് എലായിപ്പോഴും എന്റെ ഒരു കഴിവാണ്.. അതിന് ഞാൻ രൂപം നൽകിയിട്ടുണ്ട്. എന്റെ ഏകാന്തമായ വഴികളിൽ പോലും ശക്തമായി എന്റെ അരികിൽ നിന്ന എന്റെ മാതാപിതാക്കൾക്കും എന്റെ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നു..”, കല്യാണി ഫോട്ടോസിന് ഒപ്പം കുറിച്ചു. അമ്മയെ പോലെ ഇനി സിനിമയിലേക്ക് വരുമോ എന്ന് വ്യക്തമല്ല. പക്ഷേ കല്യാണി നല്ലയൊരു നർത്തകി ആണെന്ന് സോഷ്യൽ മീഡിയയിലൂടെ തെളിയിച്ചിട്ടുണ്ട്.