‘വെള്ളയിൽ ഒരു മാടപ്രാവിനെ പോലെ നടി ദിവ്യ പിള്ള, എന്തൊരു ഹോട്ടെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

ഫഹദ് ഫാസിൽ ചിത്രമായ ‘അയാൾ ഞാനല്ല’യിലൂടെ പ്രധാന വേഷങ്ങളിൽ ഒന്ന് അവതരിപ്പിച്ച് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി ദിവ്യ പിള്ള. ദുബൈയിൽ ജനിച്ചുവളർന്ന മലയാളിയായ ദിവ്യയെ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത് പൃഥ്വിരാജ്-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഊഴം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ശേഷമാണ്. ആ സിനിമ തിയേറ്ററുകളിൽ വിജയം നേടിയിരുന്നു.

2014 മുതൽ സജീവമായി നിൽക്കുന്ന ദിവ്യയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ 06, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, കള തുടങ്ങിയ മലയാള സിനിമകളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. കാത്തുവാക്കുള രണ്ട് കാതൽ, തഗേദെലെ എന്നീ അന്യഭാഷാ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും ദിവ്യ വിധികർത്താവായി പങ്കെടുത്തിട്ടുണ്ടായിരുന്നു.

കിംഗ് ഫിഷ്, ഷെഫീഖിന്റെ സന്തോഷം, ലൂയിസ്, നാലാം മുറ എന്നിവയാണ് ദിവ്യയുടെ അവസാനം ഇറങ്ങിയ സിനിമകൾ. മമ്മൂട്ടി നായകനായി എത്തുന്ന ബസൂക, സുരേഷ് ഗോപിയുടെ ജെ.എസ്.കെ എന്നിവയാണ് അടുത്തതായി വരാനുള്ള സിനിമകൾ. ഇത് കൂടാതെ തമിഴിൽ ഒരു സീരീസിലും സിനിമയിലും ദിവ്യ അഭിനയിക്കുന്നുണ്ട്. ഇത് രണ്ടിന്റെയും ചിത്രീകരണവും നടക്കുന്നുണ്ട്.

ഇപ്പോഴിതാ പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് എടുത്ത ദിവ്യയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ജോബോയ് അഗസ്റ്റിൻ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. വെള്ളത്തിലെ മിനി ടോപ്പ് ഡ്രെസ്സാണ് ദിവ്യ ധരിച്ചിരിക്കുന്നത്. വികാസ് വികെഎസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് ദിവ്യയെ കാണാൻ കഴിയുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.