‘മെയ്‌വഴക്കമെന്ന് പറഞ്ഞാൽ ഇതാണ്!! യോഗ ദിനത്തിൽ ചിത്രങ്ങളുമായി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

ലോകം എമ്പാടുമുള്ളവർ ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ്. ഭാരതത്തിൽ ഉത്ഭവംകൊണ്ട യോഗ, മാനസികവും ആത്മീയവും ശാരീരികവുമായ തലങ്ങളെ സ്പർശിച്ച്‌ മനസ്സിന്റെയും ശരീരത്തിന്റേയും മാറ്റം ലക്ഷ്യം ഇടുന്നു. കേരളത്തിലും യോഗ ദിനത്തിൽ പലയിടങ്ങളിലും പ്രതേക പരിപാടികൾ നടന്നിരുന്നു. സിനിമ, സീരിയൽ, രാഷ്ട്രീയ സാംസ്കാരിക മേഖലയിലുള്ളവർ ഇതിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

പലരും അവരവരുടെ സമൂഹ മാധ്യമങ്ങളിൽ യോഗ ചെയ്യുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ടായിരുന്നു. നടിയും നർത്തകിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ ഇന്റർനാഷണൽ യോഗ ദിനത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ വൈറലായി കൊണ്ടിരിക്കുന്നത്. റിമ പക്ഷേ ഈ വർഷത്തെയല്ല പങ്കുവച്ചിട്ടുള്ളത്. പത്ത് വർഷം മുമ്പ് തന്റെ ഡാൻസ് സ്കൂളിന് വേണ്ടി ചെയ്തതൊരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ്.

അജയ് മേനോനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “സ്ട്രെച്ച്, ബാലൻസ്, ക്വയറ്റ്” എന്ന തലക്കെട്ടോടെയാണ് റിമ തന്റെ യോഗ ചിത്രം പങ്കുവച്ചത്. മാമാങ്കം എന്ന ഡാൻസ് സ്കൂളിന് വേണ്ടിയായിരുന്നു അന്ന് റിമ ഈ ചിത്രങ്ങൾ എടുത്തിരുന്നത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും റിമയ്ക്ക് ഒരു മാറ്റവുമില്ലെന്ന് പലരും അഭിപ്രായം പറഞ്ഞപ്പോൾ, പുതിയ ഫ്രഷ് യോഗ ചെയ്യൂ എന്നും ചിലർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

റിമ കല്ലിങ്കൽ ഭാർഗവി എന്ന പ്രധാന റോളിൽ അഭിനയിച്ച നീലവെളിച്ചം ഈ വർഷമായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. തിയേറ്ററിൽ അത്ര വിജയകരമായി ഓടിയില്ലെങ്കിലും ഒടിടിയിൽ വന്നപ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടായിരുന്നത്. റിമയുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളും റിമ തന്നെയായിരുന്നു.