‘ടീസർ ലോഞ്ചിന് നടി അനിഖ മാലിദ്വീപിൽ!! ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് താരം..’ – വീഡിയോ വൈറലാകുന്നു

കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് സിനിമയിൽ മംത മോഹൻദാസിന്റെ മകളുടെ കഥാപാത്രമായി അഭിനയിച്ച് ബാലതാരമായി അരങ്ങേറി പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് അനിഖ സുരേന്ദ്രൻ. പന്ത്രണ്ട് വർഷത്തോളം ബാലതാരമായി അഭിനയിച്ച അനിഖ ഈ വർഷം നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. പതിനെട്ട് വയസ്സ് മാത്രമാണ് പ്രായം.

അനിഖയുടെ ഏറ്റവും പുതിയ സിനിമയായ കാർത്തി കല്യാണിയുടെ ടീസർ ഈ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം ടീസർ ലോഞ്ച് നടന്നത് മാലിദ്വീപിൽ വച്ചായിരുന്നു എന്നതാണ്. അഭിനേതാക്കളായ ഗോവിന്ദ് പദ്മസൂര്യ, അഞ്ജു കുര്യൻ, മിർണ, ശ്രുതി രാമചന്ദ്രൻ, അക്ഷയ് രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പം മാലിദ്വീപിൽ വച്ചാണ് ടീസർ അനിഖയും ചേർന്ന് പുറത്തുവിട്ടത്.

ടീസർ ഇറങ്ങുന്നതിന് മുമ്പ് തന്നെ അനിഖ അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പങ്കുവെക്കുന്നുണ്ടായിരുന്നു. മാലിദ്വീപിൽ എത്തിയ നിമിഷങ്ങൾ ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത് അനിഖ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. വെക്കേഷൻ എന്ന തലക്കെട്ട് നൽകിയാണ് ആ വീഡിയോ പോസ്റ്റ് ചെയ്തത്. എല്ലാവരും ഒരുമിച്ച് അടിച്ചുപൊളിക്കുന്ന നിമിഷങ്ങളും വീഡിയോയിൽ ആരാധകർക്ക് കാണാം.

ഗ്ലാമറസ് ലുക്കിലുള്ള അനിഖയുടെ പോസ് തന്നെയാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്ന് പറയുന്നത്. കാർത്തി കല്യാണി കൂടാതെ അനിഖയുടെ വേറെയും ഒരുപിടി സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. അതിൽ ഏറ്റവും കാത്തിരിക്കുന്ന ഒന്ന് ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയാണ്. ഇത് കൂടാതെ തമിഴിലും രണ്ട് സിനിമകൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്.