‘നാൽപതാം പിറന്നാൾ ആഘോഷമാക്കി നടി റിമ കല്ലിങ്കൽ, കേക്കിനും ഹോട്ട് ലുക്ക് നൽകി..’ – ചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റിലെ വൊഡാഫോൺ തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിൽ നായികയായി മാറിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി റിമ കല്ലിങ്കൽ. ഇപ്പോഴിതാ തന്റെ നാൽപതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോസും റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു.

ഈ കഴിഞ്ഞ ജനുവരി മാസമായിരുന്നു റിമയുടെ ജന്മദിനം. പക്ഷേ റിമ ചിത്രങ്ങൾ പുറത്തുവിടുന്നത് ഇപ്പോഴാണ്. സുഹൃത്തുക്കൾക്ക് ഒപ്പം പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ വേണ്ടി സ്വർണ നിറത്തിലെ ഗൗണാണ് റിമ ധരിച്ചത്. അടുത്ത സുഹൃത്തായ ദിയ ജോണാണ് ഗൗൺ ഡിസൈൻ ചെയ്തത്. സിനിമ നടിയായ അന്ന ബെനും പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിട്ടുള്ളത് റിമ പങ്കുവച്ച ചിത്രങ്ങളിൽ കാണാൻ സാധിക്കും.

റിമയുടെ ജന്മദിനത്തിന് വേണ്ടി തയാറാക്കിയ കേക്കും പ്രതേകത ഉള്ളതായിരുന്നു. ബിക്കി.നി ധരിച്ചുള്ള പെൺകുട്ടിയുടെ രീതിയിലുള്ള കേക്കാണ് റിമ തയാറാക്കിയത്. ഇത്തരം വേഷത്തിൽ മുമ്പൊരിക്കൽ റിമ ഫോട്ടോസ് പങ്കുവച്ചിട്ടുണ്ടായിരുന്നു. അന്ന് അതിന് താഴെ വിമർശിച്ചവർക്ക് മറുപടി എന്ന പോലെയാണോ ഇനി ഈ മോഡൽ കേക്ക് സെറ്റ് ചെയ്തതെന്നും അറിയില്ല. എന്തായാലും ജന്മദിനം റിമ അടിച്ചുപൊളിച്ചു.

View this post on Instagram

A post shared by Mollywdinsta™ (@mollywoodinsta)

ഭർത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ്‌ റിമയുടെ അവസനം ഇറങ്ങിയ സിനിമ. സിനിമയുടെ നിർമ്മാതാക്കളും ആഷിഖും റിമയും ആയിരുന്നു. പക്ഷേ തിയേറ്ററിൽ അത്ര വിജയം ആയിരുന്നില്ല. ഋതു എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ റിമ കഴിഞ്ഞ 14 വർഷത്തോളം സിനിമ മേഖലയിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. തിയേറ്റർ എന്ന സിനിമയാണ് റിമയുടെ ഇനി ഇറങ്ങാനുള്ളത്.