‘യുവനടിമാർക്ക് വെല്ലുവിളി ആകുമോ! മാലിദ്വീപിൽ ഹോട്ട് ലുക്കിൽ നടി റിമ കല്ലിങ്കൽ..’ – ഫോട്ടോസ് വൈറൽ

ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരസുന്ദരിയാണ് റിമ കല്ലിങ്കൽ. അതിന് ശേഷം നീലത്താമര എന്ന സിനിമയിൽ ശാരത്ത് അമ്മിണി എന്ന കഥാപാത്രമായി അഭിനയിച്ച് ജനമനസ്സുകളിൽ സ്ഥാനം നേടി. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ റിമ അഭിനയിച്ച് തിളങ്ങിയിട്ടുണ്ട്.

റിമ എന്ന അഭിനയത്രിയെ പ്രേക്ഷകർ ഏറെ കണ്ട ചിത്രമെന്ന് പറയുന്നത് ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫെമയിൽ കോട്ടയം എന്ന ചിത്രമാണ്. അതിലെ ടെസ്സ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചു റിമ. മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ് അത്. ആ സിനിമയുടെ സംവിധായകനായ ആഷിഖിനെ തന്നെയാണ് റിമ തന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയും ചെയ്തത്.

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെയും ചൂഷണങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള ഒരാളാണ് റിമ. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്നൊരു സംഘടന തന്നെ റിമ തുടങ്ങുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലും റിമ വളരെ സജീവമാണ്. ഇപ്പോഴിതാ റിമ മാലിദ്വീപിൽ വച്ചെടുത്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

ബി.ക്കിനി ധരിച്ച് ഹോട്ട് ലുക്കിൽ ആണ് റിമ ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. ഇപ്പോൾ ഗ്ലാമറസ് റാണിമാരായി തിളങ്ങി നിൽക്കുന്ന യുവനടിമാരെ വെല്ലുന്ന ലുക്കിലാണ് റിമയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ദിയ ജോണാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. വിഷ്ണു സന്തോഷാണ് റിമയുടെ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ റിമയുടെ ചിത്രങ്ങൾ തരംഗമായി കഴിഞ്ഞിരിക്കുകയാണ്.