‘ഹോളി ആഘോഷിച്ച് നടി റിമ കല്ലിങ്കൽ, ഒപ്പമുള്ള താരങ്ങളെ മനസ്സിലായോ..’ – ഫോട്ടോസ് വൈറൽ

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാലുവച്ച താരമാണ് നടി റിമ കല്ലിങ്കൽ. ആദ്യ സിനിമയിൽ തന്നെ നായികയായി അഭിനയിച്ച റിമയ്ക്ക് അതിന് ശേഷം നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. നീലത്താമര, ഹാപ്പി ഹസ് ബാൻഡ്സ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിലൂടെ ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു റിമ കല്ലിങ്കൽ.

2012-ൽ പുറത്തിറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന സിനിമയാണ് റിമയുടെ കരിയറിൽ ഏറെ പ്രശംസകൾ നേടിക്കൊടുത്ത ചിത്രം. അതിലെ ടെസ്സ എന്ന കഥാപാത്രമായിട്ടുള്ള റിമയുടെ പ്രകടനം ഇന്നും ഓർത്തിരിക്കുന്ന ഒന്നാണ്. 2013-ൽ വിവാഹിതായാകുന്നത് വരെ റിമ വളരെ അധികം സിനിമകൾ ചെയ്തിരുന്നു. വിവാഹിതയായ ശേഷം കുറച്ച് സിനിമകളിൽ മാത്രമാണ് റിമ ഓരോ വർഷവും അഭിനയിച്ചത്.

സന്തോഷിന്റെ ഒന്നാം രഹസ്യമാണ് റിമയുടെ മലയാളത്തിൽ അവസാനമിറങ്ങിയത്. ആഷിഖ് അബുവുമായി വിവാഹിതയായ ശേഷം നിർമ്മാണ രംഗത്തും ഇരുവരും ഒരുമിച്ച് സജീവമായി നിന്നു. ആഷിഖ് തന്നെ സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. അതിൽ നായികയായിട്ടാണ് റിമ അഭിനയിച്ചിട്ടുളളത്. 2013-ലായിരുന്നു ആഷിഖും റിമയും തമ്മിലുള്ള വിവാഹം.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന റിമ ഇപ്പോഴിതാ സുഹൃത്തുകൾക്ക് ഒപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ഓർമ്മകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നടനകൈരളി എന്ന ആർട്സ് ട്രെയിനിങ് സെന്ററിൽ ഒത്തുകൂടിയപ്പോഴുള്ള ഫോട്ടോസാണ് ഇത്. റിമയ്ക്ക് ഒപ്പം നടിമാരായ അതിഥി ബാലൻ, ഇഷ തൽവാർ, ഗായത്രി അരുൺ എന്നിവരെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും.