‘ഇലകൾ കൊണ്ട് ശരീരം മറച്ച് ബിഗ് ബോസ് താരം ഏഞ്ചൽ, ചൊറിയില്ലേയെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

മലയാള ടെലിവിഷൻ രംഗത്ത് ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകൾ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അഞ്ചാമത്തെ സീസൺ ഈ മാസം ആരംഭിക്കുകയാണ്. ആരൊക്കെ ആയിരിക്കും മത്സരാർത്ഥികളായി വരുന്നത് എന്നറിയാൻ പ്രേക്ഷകർ കൗതുകത്തോടെ കാത്തിരിക്കുകയാണ് എന്നതാണ് സത്യം.

ഈ തവണ സാധാരണക്കാരായ ഒരാളും മത്സരാർത്ഥിയായി ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. അതാരായിരിക്കുമെന്ന് അറിയാനും പ്രേക്ഷകർക്ക് താല്പര്യമുണ്ട്. നാല് സീസണുകളിൽ ഏറ്റവും സങ്കീർണം നിറഞ്ഞ ഒരു സീസണായിരുന്നു മൂന്നാമത്തേത്. അതിൽ സിനിമ താരമായ മണിക്കുട്ടൻ ആയിരുന്നു വിജയി ആയത്. അതിൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന് മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് ഏഞ്ചൽ തോമസ്.

മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു ഏഞ്ചൽ. പതിമൂന്നാമത്തെ ദിവസം എത്തിയ ഏഞ്ചൽ 28 ദിവസം പുറത്താവുകയും ചെയ്തിരുന്നു. പക്ഷേ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഓളമുണ്ടാക്കാൻ ഏഞ്ചലിന് സാധിച്ചു. ബിഗ് ബോസിൽ പങ്കെടുത്ത ശേഷം സമൂഹ മാധ്യമങ്ങളിൽ ഏഞ്ചലിന് ആരാധകരും കൂടിയിരുന്നു. മോഡലായതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്.

ഇപ്പോഴിതാ കാടിനുള്ളിലെ ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ ഇലകൾ കൊണ്ട് തന്റെ ശരീരം മറച്ച് അത് വസ്ത്രമാക്കി ഏഞ്ചൽ ചെയ്ത പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. ആൻ മിലനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. വെറൈറ്റി ലുക്കിൽ വന്ന ഈ ഷൂട്ടിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ജോർജ് ജോളിയാണ്. ചൊറിയുമ്പോൾ പഠിക്കുമെന്നൊക്കെ ചില രസകരമായ കമന്റുകളും വന്നിട്ടുണ്ട്.