‘ആ പഴയ കീർത്തി ആയിരുന്നു സുന്ദരി!! ഹോട്ട് ലുക്കിൽ തിളങ്ങിയ താരത്തിന് ലഭിച്ച കമന്റ്..’ – ഫോട്ടോസ് വൈറൽ

നടി മേനക സുരേഷിന്റെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളായി ജനിച്ച് സിനിമയിൽ ബാലതാരമായി തുടങ്ങുകയും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള യുവനായികയായി മാറിയ താരവുമാണ് നടി കീർത്തി സുരേഷ്. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകളിൽ നായികയായി അഭിനയിക്കുന്ന കീർത്തി ദേശീയ അവാർഡ് വരെ നേടിയിട്ടുള്ള താരമാണ്. കഴിഞ്ഞ വർഷത്തെ പ്രകടനത്തിനും ഒരു അവാർഡ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

തെന്നിന്ത്യയിൽ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ ഇതിനോടകം കീർത്തി അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. നാടൻ വേഷങ്ങളിൽ കൂടുതൽ തിളങ്ങുന്ന കീർത്തി സിനിമയ്ക്ക് പുറത്തും തനിനാടൻ പെൺകുട്ടിയായിട്ടാണ് കൂടുതലും കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കീർത്തിയെ അങ്ങനെ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. സിനിമയിൽ ഗ്ലാമറസായി കീർത്തി അഭിനയിക്കുന്നുണ്ട്.

അതെ സമയം കീർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകൾ താരത്തിനെ ഏറെ ചിന്തിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമാണ്. ഹോട്ട് ലുക്കിൽ തിളങ്ങിയ കീർത്തിയുടെ ഫോട്ടോസിന് താഴെ നിരവധി പേരാണ് കീർത്തിക്ക് ഇത് ചേരുന്നില്ല, ആ പഴയ കീർത്തി ആയിരുന്നു സുന്ദരി, നിങ്ങൾക്ക് സൗന്ദര്യവും ക്യൂട്ട് നെസും നഷ്ടപ്പെട്ടു എന്നിങ്ങനെ കമന്റുകൾ ഇട്ടത്.

എന്നാൽ കുറച്ചുപേർ നല്ല അഭിപ്രായങ്ങളും പങ്കുവച്ചിട്ടുണ്ട്. ആർച്ച മെഹതയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ദിനേശ് അഹൂജയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കജോൾ മുളനിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം ട്രെയിലർ ഇറങ്ങിയ നാനി നായകനായി അഭിനയിക്കുന്ന ദസറയാണ് കീർത്തിയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. മാർച്ച് 30-നാണ് ആ സിനിമ റിലീസ് ചെയ്യുന്നത്.