‘ഒടുവിൽ ആ വിശേഷം പങ്കുവച്ച് രഞ്ജിനി ഹരിദാസ്, എന്തേ ഇത്ര വൈകിയതെന്ന് ആരാധകർ..’ – സംഭവം ഇങ്ങനെ

ടെലിവിഷൻ അവതരണ രംഗത്ത് തന്റേതായ ഒരു അവതരണശൈലി കൊണ്ടുവന്ന് മലയാളികളുടെ മനസ്സിൽ ഇടംനേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇരുപത് വർഷത്തിന് അടുത്ത് അവതരണ മേഖലയിൽ സജീവമായി നിൽക്കുന്ന രഞ്ജിനി മോഡലിംഗ് രംഗത്ത് നിന്നുമാണ് വളർന്നു വന്നത്. 2000-ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് വിജയിയായ ഒരാളാണ് രഞ്ജിനി. അത് കഴിഞ്ഞ് അവതരണ രംഗത്തേക്ക് തിരിയുകയായിരുന്നു.

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ വേദിയാണ് രഞ്ജിനിയ്ക്ക് ജനശ്രദ്ധ നേടി കൊടുക്കാൻ കാരണമായത്. രഞ്ജിനിയുടെ അതിലെ അവതരണ ശൈലി ഒരുപാട് പേർ ആ സമയത്ത് വിമർശിച്ചെങ്കിലും പിന്നീട് വന്ന പലരും രഞ്ജിനിയെ പോലെ ചെയ്യാനാണ് ശ്രമിച്ചിട്ടുളളത്. സ്റ്റാർ സിംഗറിന്റെ അഞ്ച് സീസണുകളോളം രഞ്ജിനി അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും രഞ്ജിനി അവതാരകയായി സജീവമാണ്.

രഞ്ജിനിയെ പറ്റിയുള്ള വിവാഹ വാർത്തകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കാറുണ്ട്. ഇതുവരെ വിവാഹിതയല്ലാത്ത രഞ്ജിനിയ്ക്ക് ഒരു കാമുകനുണ്ടെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനിയെ തേടി മറ്റൊരു സന്തോഷ വിശേഷം വന്നെത്തിയിരിക്കുകയാണ്. താരം തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്.

യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കിയ കാര്യമാണ് രഞ്ജിനി പങ്കുവച്ചത്. ദുബൈയിലെ ഇ.സി.എച്ച് ഡിജിറ്റൽ ആണ് രഞ്ജിനി ഗോൾഡൻ വിസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയത്. അവരുടെ ഓഫീസിൽ വന്ന് ഗോൾഡൻ വിസ കൈപ്പറ്റുകയും ചെയ്തു രഞ്ജിനി. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടപ്പോൾ എന്തെ ഇത്ര വൈകിയതെന്ന് മറ്റ് ചിലർ ചോദിക്കുകയും ചെയ്തു.