‘കടൽ തീരത്ത് ഹോട്ട് ലുക്കിൽ റിമ കല്ലിങ്കൽ!! യുവ നടിമാർ മാറി നിൽക്കുമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

14 വർഷമായി അഭിനയ രംഗത്തേക്ക് സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി റിമ കല്ലിങ്കൽ. ചെറുതും വലുതും കരുത്തുറ്റതുമായ നിരവധി കഥാപാത്രങ്ങൾ റിമ ഇതിനോടകം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഏറെ പ്രശംസ നേടി കൊടുത്ത 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിൽ ടെസ്സയെ സമ്മാനിച്ച സംവിധായകൻ ആഷിഖ് അബുവിനെ തന്നെ ജീവിതപങ്കാളിയാക്കിയ റിമ വിവാഹശേഷവും സിനിമയിൽ സജീവമായി നിന്നു.

ആഷിഖ് അബുവിന്റെ തന്നെ സംവിധാനത്തിൽ ഇറങ്ങിയ നീലവെളിച്ചം എന്ന ചിത്രത്തിലാണ് റിമയുടെ അവസാനമായി ഇറങ്ങിയത്. ഈ വർഷമായിരുന്നു അതിന്റെ റിലീസ്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രതിസന്ധികൾ തുറന്നുകാട്ടുന്നതിന് മുൻകൈ എടുത്ത റിമ അങ്ങനെയും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുണ്ട്. മികച്ചയൊരു നർത്തകി കൂടിയാണ് റിമ എറണാകുളത്ത് ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്.

അഭിനയവും നൃത്തവും കഴിഞ്ഞാൽ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് റിമ. ഇപ്പോഴിതാ മാലിദ്വീപിൽ പോയപ്പോൾ റിമ കല്ലിങ്കൽ അതിമനോഹരമായ ഒരു ഫോട്ടോഷൂട്ടും നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റിമ. ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിൽ തിളങ്ങിയ റിമയുടെ ഹച്ചിത്രങ്ങൾ ആരാധകർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തു കഴിഞ്ഞു.

വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇവ. റിമയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ദിയ ജോണിന്റെ സ്റ്റൈലിങ്ങിലാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നേരത്തെ തന്നെ വൈറലായിരുന്നു. യുവനടിമാരെ പോലും വെല്ലുന്ന രീതിയിൽ ഗ്ലാമറസായി മാറിയിരിക്കുകയാണ് റിമ. ഡാൻസ് സ്കൂളായ മാമാങ്കത്തിന്റെ ഷോകളിലൂടെയും റിമ വളരെ സജീവമാണ്.