‘ഇനി കാത്തിരിപ്പിന്റെ നാളുകൾ! വീണ്ടും ഒരു ബേബി ഷവർ കാലം ആഘോഷമാക്കി പേളി..’ – ഫോട്ടോസ് വൈറൽ

അവതരണ രംഗത്തേക്ക് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരാളാണ് പേളി മാണി. ബിഗ് ബോസിൽ പിന്നീട് മത്സരാർത്ഥിയായി വന്നപ്പോൾ രണ്ടാം സ്ഥാനം നേടിയതിനോടൊപ്പം തന്നെ തന്റെ ജീവിതപങ്കാളിയെ കൂടി കണ്ടെത്തുകയും ചെയ്ത പേളിയുടെ വിവാഹവും ആദ്യ കുഞ്ഞിന്റെ ജനനവുമൊക്കെ മലയാളികൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാക്കി മാറ്റിയതാണ്. ഇപ്പോൾ വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണ് താരം.

സീരിയൽ നടനായ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭർത്താവ്. ആദ്യ തവണത്തെ പോലെ തന്നെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് പേളിയും ശ്രീനിഷും വീണ്ടും അച്ഛനും അമ്മയുമാകാൻ പോകുന്ന സന്തോഷം പങ്കുവച്ചത്. പേളിയുടെ അനിയത്തി റേച്ചലും ഈ അടുത്തിടെയാണ് രണ്ടാമത് അമ്മയായത്. നില എന്നാണ് പേളിയുടെ മൂത്തമകളുടെ പേര്. രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്.

കുഞ്ഞിനെ വരവേൽക്കുന്നതിന് മുന്നോടിയായുള്ള ബേബി ഷവർ ഈ തവണയും പേളി ആഘോഷപൂർവം കൊണ്ടടിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ പേളി ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “അതെ ബേബി ഷവർ സമയമായിരുന്നു.. ജീവിതം ആഘോഷിക്കുകയും പുതിയ ജീവൻ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ തയാറായി കഴിഞ്ഞു. അതൊക്കെ അവിടെ ഇരിക്കട്ടെ..

അവരുടെ വസ്ത്രധാരണം തിരഞ്ഞെടുക്കുമ്പോൾ “റെട്രോ പോപ്പ്” തീമിനോട് ഇതിൽ ആരാണ് നീതി പുലർത്തിയതെന്ന് നിങ്ങൾക്ക് തോന്നുന്നു? ആരാണ് വിജയി എന്ന് എനിക്ക് വ്യക്തമായ ഐഡിയയുണ്ട്. അടുത്ത പോസ്റ്റിൽ അത് പറയാം. ഈ മനോഹരവും എന്നാൽ അടുപ്പമുള്ളതുമായ ആഘോഷം ഒരുക്കിയതിന് നന്ദി റേച്ചൽ..”, പേളി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. സഹതാരങ്ങൾ ഉൾപ്പടെയുള്ള പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.