‘അച്ഛനില്ലാതെ ആദ്യത്തെ ജന്മദിനം ആഘോഷിച്ച് കൊല്ലം സുധിയുടെ മകൻ..’ – ഫോട്ടോസ് പങ്കുവച്ച് രേണു സുധി

കുറച്ച് മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ മരണവാർത്ത കേരളക്കര ഒന്നടങ്കം ഏറെ സങ്കടത്തോടെയാണ് കേട്ടുണർന്നത്. തികച്ചും അപ്രതീക്ഷിതമായ സുധിയുടെ വിയോഗം മലയാളികളെ ഏറെ വിഷമിച്ചുവെങ്കിലും അതിൽ സങ്കടം തോന്നിയത് കൊല്ലം സുധിയുടെ കുടുംബത്തെ ഓർത്താണ്. സുധിയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ഒരു കൊച്ചുകുടുംബമായിരുന്നു താരത്തിന്റേത്.

സുധിയുടെ വിയോഗത്തെ കുടുംബം അനാഥമായി മാറി. സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്ന ഒരാളല്ലായിരുന്നു സുധി. അദ്ദേഹം വാഹനാപകടത്തിന് തൊട്ട് മുമ്പ് പങ്കെടുത്തിരുന്നത് ഫ്ലാവേഴ്സ് ചാനലിന്റെ ഒരു പരിപാടിയിലായിരുന്നു. ഫ്ലാവേഴ്സ് ചാനൽ സുധിയുടെ കുടുംബത്തിനെ കൈവിട്ടില്ല. അദ്ദേഹത്തിന്റെ മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുകയും കുടുംബത്തിന് സ്വന്തമായി ഒരു വീട് വച്ചുനൽകാനും തീരുമാനിച്ചു.

സുധിയ്ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകന് സുധിയുടെ ആദ്യ വിവാഹിതത്തിലെ മകനാണ്. ആദ്യ ഭാര്യ മകന് ഒന്നര വയസ്സുള്ളപ്പോൾ ഇറങ്ങിപോയിയെന്ന് സുധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. രണ്ടാമത് സുധി വീണ്ടും വിവാഹിതനായിരുന്നു. അതിൽ ഒരു മകനും താരത്തിനുണ്ട്. രേണു എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ സുധി ഇല്ലാത്ത ഇളയമകന്റെ ആദ്യ ജന്മദിനം വന്നെത്തിയിരിക്കുകയാണ്.

മകൻ ഋതുലിന്റെ ജന്മദിനം അച്ഛനില്ലാതെ ആഘോഷിച്ചിരിക്കുകയാണ് ഭാര്യ രേണു. കേക്ക് മുറിച്ചതിന്റെ ചിത്രങ്ങൾ രേണു പങ്കുവച്ചിട്ടുണ്ട്. ഋതുലിന് ജന്മദിനം ആശംസിച്ചുകൊണ്ട് സുധിയെ സ്നേഹിക്കുന്ന മലയാളികൾ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. എന്നാൽ ഋതുലിന്റെ ജന്മദിനത്തിന് സ്റ്റാർ മാജിക് താരങ്ങൾ ആരും കമന്റിൽ ആശംസകൾ ഒന്നും അറിയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അച്ഛനൊപ്പം ഋതുലിന്റെ പഴയ ചിത്രങ്ങളും രേണു പോസ്റ്റ് ചെയ്തിട്ടുണ്ട്.