‘ഇത് മമ്മൂക്കയുടെ നായികയല്ലേ! നാടൻ വേഷത്തിൽ ഹോട്ടായി നടി പ്രാചി ടെഹ്‌ലൻ..’ – ഫോട്ടോസ് വൈറൽ

സ്പോർട്സിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഒരുപാട് താരങ്ങളെ നമ്മുക്ക് അറിയാം. അതിൽ കൂടുതൽ പേരും പുരുഷന്മാരായിട്ടുള്ള സ്പോർട്സ് താരങ്ങളായിരിക്കും. ഇന്ത്യൻ മുൻ നെറ്റ് ബോൾ താരവും മുൻ ക്യാപ്റ്റനുമായ പ്രാചി ടെഹ്‌ലൻ തന്റെ സ്പോർട്സ് കരിയർ അവസാനിപ്പിച്ച ശേഷം എത്തിയത് സിനിമയിലേക്ക് ആയിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമാണ്. ആദ്യം പഞ്ചാബി സിനിമകളിലാണ് പ്രാചി അഭിനയിക്കുന്നത്.

ടെലിവിഷൻ സീരിയലുകളിലും പ്രാചി അഭിനയിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് പ്രാചിയുടെത്. മമ്മൂട്ടി നായകനായ ചരിത സിനിമയായ മാമാങ്കത്തിൽ നായികയായി അഭിനയിച്ച പ്രാചി ആയിരുന്നു. മലയാളത്തിലെ പ്രാചിയുടെ ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ആ ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രാചി ഒരുപാട് മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടി.

മാമാങ്കത്തിൽ ഉണ്ണി മായ എന്ന കഥാപാത്രത്തെയാണ് പ്രാചി അവതരിപ്പിച്ചത്. മാമാങ്കത്തിൽ അഭിനയിച്ച ശേഷമായിരുന്നു പ്രാചിയുടെ വിവാഹം. പക്ഷേ ആ ബന്ധത്തിൽ നിന്ന് പിരിഞ്ഞെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തെലുങ്കിൽ ത്രിശങ്കു എന്ന സിനിമയിലും പ്രാചി അഭിനയിച്ചിട്ടുണ്ട്. ജന്റിൽമാൻ 2-വിൽ പ്രാചി അഭിനയിക്കുന്നുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ അന്നൗൺസ്‌മെന്റ് ചടങ്ങ് നടന്നത്.

ഓണത്തിന് അനുബന്ധിച്ച് തന്റെ മലയാളി ആരാധകർക്ക് ആശംസകൾ നേർന്ന് കൊണ്ട് പ്രാചി ഒരു കിടിലം ഫോട്ടോഷൂട്ട് പങ്കുവച്ചിട്ടുണ്ട്. ജോബിന വിൻസെന്റിന്റെ സ്റ്റൈലിങ്ങിൽ വിവാഹതന്ത്രയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഷിബിൻ ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മിത പിള്ളയുടെ ബന്ധന്റെ ഡിസൈനിലെ ഔട്ട് ഫിറ്റിലാണ് പ്രാചി തിളങ്ങിയത്. മഹാബലി കുടയും പിടിച്ചാണ് പ്രാചി ഫോട്ടോസ് എടുത്തിരിക്കുന്നത്.