‘ബിഗ് ബോസിൽ വന്ന റെനീഷയാണോ ഇത്! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

മലയാള ടെലിവിഷൻ രംഗത്ത് റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. വ്യത്യസ്തമായ മേഖലയിൽ ജോലിയിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖർ മത്സരാർത്ഥികളായി എത്തുന്ന ഷോയിൽ നൂറ് ദിനം പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ അവസാനം വരെ എത്തുന്നയാൾ വിജയിയാകുന്ന ബിഗ് ബോസിന്റെ അഞ്ച് സീസണുകൾ ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

അഭിനയ രംഗത്ത് നിൽക്കുന്നവരാണ് ഈ ഷോയിൽ കൂടുതലായി മത്സരാർത്ഥികളായി വന്നിട്ടുള്ളത്. അതിപ്പോ സിനിമയിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുന്ന വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ അഞ്ചാം സീസണിലും മത്സരാർത്ഥിയായി വന്നവരിൽ അഭിനേതാക്കൾ ഉണ്ടായിരുന്നു. സംവിധായകനായ അഖിൽ മാരാർ വിജയിയായപ്പോൾ സീരിയൽ നടിയായ റെനീഷ റഹിമാനാണ് രണ്ടാം സ്ഥാനം നേടിയത്.

ഏഷ്യാനെറ്റിൽ തന്നെ സീതാകല്യാണം എന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് ശ്രദ്ധനേടിയ റെനീഷ ബിഗ് ബോസിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർ വച്ചത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ പോലെ തന്നെ മികച്ച പ്രകടനം തന്നെ കാഴ്ച വച്ച് ഫൈനൽ വീക്കിൽ വരെ എത്തിയ റെനീഷ, രണ്ടാം സ്ഥാനം നേടുകയും ചെയ്തതോടെ ഇരട്ടി പിന്തുണയുള്ള ഒരു താരമായി മാറുകയും ചെയ്തു.

അഭിനയ ജീവിതത്തിൽ തന്നെ ശ്രദ്ധകൊടുക്കാൻ തീരുമാനിച്ച റെനീഷ സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ്. റെനീഷയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഒരു എയർ ഹോസ്റ്റസിന്റെ ലുക്കിൽ ഹോട്ടായി തന്റെ പുതിയ ചിത്രങ്ങളിൽ റെനീഷ കാണുന്നത്. സലീഖ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വികാസ് വികെഎസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.