സെക്‌സ് ആവശ്യമാണ്, പക്ഷേ എന്നെ തൊടണമെങ്കിൽ എന്റെ സമ്മതം വേണം – രമ്യയുടെ ഷോർട്ട് ഫിലിം വൈറൽ

മലയാളികളുടെ പ്രിയനടി രമ്യ നമ്പീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ  സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം ആണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. അഭിനേത്രിയായും ഗായികയായും രമ്യ തിളങ്ങിയിരുന്നു.

ഇപ്പോഴിതാ സംവിധായികയായും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മലയാള സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് താരത്തിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മൂന്ന് മിനുറ്റുകൊണ്ട് നല്ലയൊരു സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോയ്ക്ക് ലഭിക്കുന്നത്. രമ്യ നമ്പീശനും, ശ്രിത ശിവദാസുമാണ് ഹൃസ്വ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം. ഛായാഗ്രഹണം നീല്‍ ഡിക്കുണ. സംഗീതം നിർവഹിച്ചത് രാഹുല്‍ സുബ്രമണ്യന്‍.

CATEGORIES
TAGS
NEWER POSTഎന്റെ വിവാഹമോചനത്തിന് കാരണം ധനുഷ് അല്ല..!! തന്റെ മാത്രം തീരുമാനമെന്ന് അമല പോൾ
OLDER POSTരജിത് നല്ല അധ്യാപകനും നല്ല വ്യക്തിയുമാണ് പക്ഷെ..!! ജയിലിൽ നിന്ന് ആര്യയും ജസ്ലയും

COMMENTS