‘റീൽസ് താരം മീനു ലക്ഷ്മിയല്ലേ ഇത്! ഭർത്താവിന് ഒപ്പം ഹണിമൂണിൽ ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളെ മലയാളികൾക്ക് അറിയുന്ന കാര്യമാണ്. ഒറ്റ ദിവസം കൊണ്ട് പോലെ മലയാളികളുടെ ശ്രദ്ധനേടി നേടിയെടുക്കാൻ സോഷ്യൽ മീഡിയ താരങ്ങൾക്ക് സാധിക്കാറുണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയെടുത്ത ടിക്-ടോക്, റീൽസ് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. യാതൊരു ക്രീറ്റിവിറ്റി ഇല്ലെങ്കിൽ കൂടിയും ഇവരിൽ പലരും ശ്രദ്ധനേടാറുണ്ട്.

ടിക്-ടോക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ പലർക്കും പ്രചോദനമായിട്ടുണ്ട്. ഇന്ത്യയിൽ ടിക്-ടോക് ബാൻ ചെയ്യപ്പെട്ടപ്പോൾ അവരിൽ പലരും ഇനി ഒന്നും നേടാൻ കഴിയുകയില്ല എന്ന് വിചാരിക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ റീൽസ് എന്ന സമാനമായ പ്ലാറ്റഫോം വന്നത്. ടിക്-ടോക്കിലൂടെ നേടിയെടുത്ത ആരാധകരെ അവർ റീൽസിലൂടെ തങ്ങൾക്ക് പ്രിയങ്കരാക്കി മാറ്റിയിരുന്നു. അത്തരത്തിൽ ഒരാളാണ് മീനു ലക്ഷ്മി.

ടിക്-ടോക്, റീൽസ് തുടങ്ങിയവയിലൂടെ ആരാധകരെ നേടിയെടുത്ത ഒരാളാണ് മീനു. മികവുറ്റ ഡാൻസ് പ്രകടനത്തിലൂടെയാണ് മീനു ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത്. റീൽസിലും മീനു ഡാൻസ് ചെയ്ത ആരാധകരെ സൃഷ്ടിച്ചു. കുടുംബത്തിൽ ഉള്ളവർക്ക് ഒപ്പം മീനു ഡാൻസ് റീൽസ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഏഴ് ലക്ഷത്തോളം ഫോളോവേഴ്സ് മീനുവിന് ഇപ്പോളുണ്ട്. യൂട്യുബിലും അത്രത്തോളം തന്നെയുണ്ട്.

ഈ അടുത്തിടെയായിരുന്നു മീനുവിന്റെ വിവാഹം. വിവാഹ ശേഷവും മീനു സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ മീനുവിന്റെ ഭർത്താവിന് ഒപ്പമുള്ള ഹണിമൂൺ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. കാത്തിരിപ്പിന് ഫലം കണ്ടു എന്നാണ് ആരാധകരിൽ ഒരാളാണ് കമന്റ് ചെയ്തത്. മാലിദ്വീപിലാണ്‌ മീനു ഹണിമൂൺ ആഘോഷിക്കാൻ പോയത്. അനീഷ് ഗോപാലകൃഷ്ണനാണ് ഭർത്താവ്.