”ഹാപ്പി ബർത്ത്ഡേ കുട്ടിതേവാങ്കെ’, കാമുകൻ ജന്മദിനം ആശംസിച്ച് പ്രേക്ഷകരുടെ കാവ്യ..’ – ഏറ്റെടുത്ത് ആരാധകർ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കസ്തൂരിമാനിലെ കാവ്യയെ അറിയാത്ത കുടുംബപ്രേക്ഷകർ ഉണ്ടായിരിക്കില്ല. മികച്ച അഭിനയപ്രകടനം കാഴ്ചവച്ചു വളരെ കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ താരം പ്രേക്ഷകരിൽ സ്വാധീനം ചിലതിയിരുന്നു. ഇപ്പോൾ മൂന്ന് കൊല്ലത്തോളമായി സീരിയൽ വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.
ജീവയേയും കാവ്യയെയും ഭാര്യയും ഭർത്താവുമായി ഓരോ സീനിലും തകർത്ത് അഭിനയിക്കുമ്പോൾ ഇവർ ശരിക്കും ഭാര്യ-ഭർത്താക്കന്മാരാണോ എന്ന് പലപ്പോഴും സംശയം ഉളവാക്കിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ജീവയ്ക്കും കാവ്യയ്ക്കും വേറെ പങ്കാളികളുണ്ട്. ജീവയെ അവതരിപ്പിച്ച ശ്രീറാം നേരത്തെ തന്നെ വിവാഹിതനായിരുന്നു.
കാവ്യയെ അവതരിപ്പിക്കുന്ന റെബേക്ക സന്തോഷും യഥാർത്ഥ ജീവിതത്തിൽ ഒരു കാമുകനുമുണ്ട്. റെബേക്ക ഇതിന് മുന്നേ തന്നെ അത് സോഷ്യൽ മീഡിയകളിലൂടയേയും അഭിമുഖങ്ങളിലൂടെയും പങ്കുവച്ചിട്ടുണ്ട്. മാർഗം കളി എന്ന സിനിമയുടെ സംവിധായകൻ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ കാമുകൻ.
ഇരുവരും വരും വർഷത്തിൽ വിവാഹിതരാവുമെന്നും കേൾക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയതമന്റെ ജന്മദിനത്തിൽ റെബേക്ക മധുരവും പ്രണയാദ്രവുമായ ആശംസകൾ അറിയിച്ചിരിക്കുകയാണ്. ‘ഹാപ്പി ബർത്ത്ഡേ കുട്ടിതേവാങ്കെ..’ എന്ന ക്യാപ്ഷൻ നൽകി റെബേക്ക ശ്രീജിത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു.
ഇത് കൂടാതെ ഇരുവരും ഒരുമിച്ചുള്ള കുറെ ഓർമ്മചിത്രങ്ങൾ കോർത്തിണക്കി ഒരു വീഡിയോയും താരം പോസ്റ്റ് ചെയ്തു. ശ്രീജിത്തിന്റെ ജന്മദിനാശംസകൾ അറിയിച്ച് റെബേക്കായുടെ ഫാൻസ് കമന്റുകൾ ഇട്ടിട്ടുണ്ട്. സീരിയലിൽ മാത്രമല്ല സിനിമയിലും അതുപോലെ അവതാരകയായുമൊക്കെ റെബേക്ക തിളങ്ങിയിട്ടുണ്ട്.