‘ഇത് പ്രണയസാഫല്യം, ചിരിച്ച് കളിച്ച് നൃത്തമാടി എലീന പടിക്കൽ, വിവാഹനിശ്ചയം കഴിഞ്ഞു..’ – വീഡിയോ കാണാം

‘ഇത് പ്രണയസാഫല്യം, ചിരിച്ച് കളിച്ച് നൃത്തമാടി എലീന പടിക്കൽ, വിവാഹനിശ്ചയം കഴിഞ്ഞു..’ – വീഡിയോ കാണാം

നിരവധി റിയാലിറ്റി ഷോകളിലെയും പ്രോഗ്രാമുകളിലെയും അവതാരകയായി എത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി കൂടിയായ എലീന പടിക്കൽ. ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി വന്നപ്പോഴാണ് എലീന തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നത്. പിന്നീട് അഭിമുഖങ്ങളിൽ താരം അത് കുറച്ചൂടെ വ്യക്തമാക്കി പറയുകയും ചെയ്തു.

ആൾ ആരാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും വീട്ടുകാരുടെ സമ്മതത്തോട് നടക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നു താരം. ഒടുവിൽ അടുത്തിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷവാർത്ത എലീന പങ്കുവെച്ചു. ഏഴ് വർഷമായി പ്രണയത്തിലായിരുന്നു കോഴിക്കോട് സ്വദേശി രോഹിത് പി.നായരാണ് തന്റെ വരനെന്നും പുറത്തുവിട്ടു.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ രോഹിത് സ്വന്തമായി ബിസിനെസ്സ് ചെയ്യുകയാണ്. വിവാഹനിശ്ചയത്തിന് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നോള്ളൂ. വര്ഷങ്ങളായി പ്രണയത്തിൽ ആയിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു.

രണ്ട് പേരും രണ്ട് മതത്തിൽ പെട്ടതുകൊണ്ട് തന്നെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമോ എന്ന് സംശയത്തിലായിരുന്നു എലീനയും രോഹിതും. എന്തായാലും ഇരുവീട്ടുകാരുടെയും പൂർണ്ണസമ്മതോടെ നിശ്ചയം കഴിയുകയും അതിന്റെ വീഡിയോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

നടി യമുനയും കുടുംബവും, ഇനിയയുടെ സഹോദരിയും നടിയുമായ താര, ബിഗ് ബോസ് താരങ്ങളായ അലസാന്ദ്ര, രേഷ്മ രാജൻ, ദിയ സന, പ്രദീപ് ചന്ദ്രൻ, പരീക്കുട്ടി, മഞ്ജു പത്രോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS