‘ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം!! ഹോട്ട് ലുക്കിൽ ബാലിയിൽ നടി റെബ മോണിക്ക..’ – ഫോട്ടോസ് വൈറലാകുന്നു

വിനീത് ശ്രീനിവാസൻ, നിവിൻ പൊളി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി റെബ മോണിക്ക ജോൺ. പിന്നീട് നിരവധി സിനിമകളിലാണ് റെബ അഭിനയിച്ചത്. മലയാളം മാത്രമല്ല, തമിഴിലും കന്നഡയിലും റെബ അഭിനയിച്ചു. തമിഴിൽ കുറച്ചുകൂടി തിളങ്ങാൻ താരത്തിന് സാധിച്ചു.

അതിന് പ്രധാന കാരണം വിജയ് നായകനായി അഭിനയിച്ച ബീഗിൾ എന്ന ചിത്രത്തിൽ അഭിനയിച്ചതുകൊണ്ടാണ്. ആ സിനിമ വലിയ ഹിറ്റാവുകയും അതിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാനും റെബയ്ക്ക് സാധിച്ചിരുന്നു. ഒ.ടി.ടി പ്ലാറ്റഫോമായ സോണി ലീവിൽ ഇറങ്ങിയ ഇന്നലെ വരെ എന്ന സിനിമയിലാണ് അവസാനമായി റെബ അഭിനയിച്ചത്. കഴിഞ്ഞ വർഷം താരം വിവാഹിതയാവുകയും ചെയ്തിരുന്നു.

വിവാഹ വാർഷികം ആഘോഷിക്കാൻ വേണ്ടി ഭർത്താവിന് ഒപ്പം ബാലിയിൽ പോയിരിക്കുകയാണ് റെബ. അവിടെ നിന്നുള്ള ചിത്രങ്ങളാണ് റെബ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. “ഈ യാത്ര ആസൂത്രണം ചെയ്യുമ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ഭയം കാലാവസ്ഥയായിരുന്നു, ഭാഗ്യവശാൽ ഞങ്ങൾക്ക് മികച്ച സണ്ണി ദിവസങ്ങൾ ലഭിച്ചു. സെമിനിയാക് വളരെ രസകരമായിരുന്നു. സ്കൂട്ടർ റൈഡുകൾ, ബാലിനീസ് മസാജുകൾ, ധാരാളം മികച്ച ഭക്ഷണം, കോഫി, ചില അത്ഭുതകരമായ പാർട്ടികൾ, ഞങ്ങൾ എല്ലാം ചെയ്തു!

ഏറ്റവും മനോഹരമായ സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിച്ചതും ഹൈലൈറ്റ് ആയിരുന്നു..”, ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് റെബ കുറിച്ചു. ഹോട്ട് ലുക്കിലാണ് റെബയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ജോയ് മോൻ ജോസഫ് എന്നാണ് റെബയുടെ ഭർത്താവിന്റെ പേര്. താരത്തിന് വിവാഹ വാർഷികം ആശംസിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരുന്നത്. രജനിയാണ് റെബയുടെ അടുത്ത മലയാള സിനിമ.