‘ഒരു പൗർണ്ണമി ദിനത്തിലാണ് ജനിച്ചത്!! നടി മൈഥിലി കുഞ്ഞിന് ഇട്ട പേര് കണ്ടോ..’ – ഫോട്ടോസ് വൈറൽ

പാലേരിമാണിക്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മൈഥിലി. അതിന് ശേഷം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച മൈഥിലി ഈ കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. ഏറെ വർഷങ്ങളായി പരിചയമുള്ള സുഹൃത്ത് സമ്പത്തുമായിട്ടാണ് താരം വിവാഹിതയായത്. പിന്നീട് മൈഥിലി അമ്മയാകാൻ പോകുന്നതിന്റെ വാർത്തയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് മൈഥിലി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷ വാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ഫോട്ടോസ് മൈഥിലി ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. കുഞ്ഞിന് നൽകിയ പേരും അതിന് പിന്നിലെ കാരണവും മൈഥിലി വെളിപ്പെടുത്തി. നീൽ സമ്പത്ത് എന്നാണ് മൈഥിലിയുടെ കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേര്.

“ലോകത്തേക്ക് സ്വാഗതം മിസ്റ്റർ “നീൽ സമ്പത്ത്”. അവൻ ഒരു പൗർണ്ണമി ദിനത്തിലാണ് ജനിച്ചത്. ‘നീൽ’ എന്നത് ഗാലിക്, ഐറിഷ് വംശജരുടെ പേരാണ്. നീൽ എന്ന പേരിന് മനോഹരമായ നിരവധി അർത്ഥങ്ങളുണ്ട്.. ചാമ്പ്യൻ, വിജയം, ആവേശം, മേഘം..”, മൈഥിലി പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റുകൾ ഇട്ടത്.

മനോഹരമായ നാമം എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നടിമാരായ പദ്മപ്രിയ, അനുമോൾ എന്നിവർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. പതിമൂന്ന് വർഷത്തോളമായി അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ് മൈഥിലി. ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയിലാണ് മൈഥിലി അവസാനമായി അഭിനയിച്ചത്. വിവാഹ ശേഷം അഭിനയിക്കുമോ എന്ന് മൈഥിലി ഇതുവരെ പറഞ്ഞിട്ടില്ല.