‘തമിഴ് നാട്ടിൽ ഒരുപാട് ഫാൻസുണ്ട്, അവിടെ സൂര്യ-വിജയ് പോലെ ഞങ്ങളുടെ ഫ്ലെക്സ് വെക്കാറുണ്ട്..’ – റീൽസ് താരം അമല ഷാജി

സോഷ്യൽ മീഡിയയുടെ വരവോടെ ഒരുപാട് താരങ്ങളാണ് ഓരോ ദിനവും സമൂഹ മാധ്യമങ്ങളിലൂടെ വളർന്നു വന്നുകൊണ്ടിരിക്കുന്നത്. ടിക്-ടോക് പോലെയുള്ള പ്ലാറ്റുഫോമുകളാണ് പലർക്കും ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ഒരു സിനിമ താരത്തിന് ലഭിക്കുന്നത് പോലെ ആരാധകരെയും ഇവർക്ക് ലഭിക്കാറുണ്ട്. ടിക് ടോക് നിർത്തലാക്കിയതോടെ ഇൻസ്റ്റാഗ്രാമിൽ റീൽസിലൂടെ പലരും തരംഗമായി.

ടിക്-ടോക് ചെയ്ത മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അമല ഷാജി. ലിപ് സിങ്ക് വീഡിയോസ് ചെയ്താണ് അമല ശ്രദ്ധനേടിയിരുന്നത്. അതിൽ അമലയ്ക്ക് ഒപ്പം സഹോദരി അമൃതയും വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു ടിക്-ടോകിൽ ചെയ്തതെങ്കിൽ ഇൻസ്റ്റാഗ്രാമിൽ എത്തിയതോടെ പ്രതേകം അക്കൗണ്ടുകളിൽ ഒറ്റയ്ക്ക് വീഡിയോസ് ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിനികളാണ് അമലയും അമൃതയും. മലയാളികൾ ആണെങ്കിലും ഇരുവർക്കും കേരളത്തിൽ അല്ല ആരാധകരുള്ളത്. രണ്ട് പേർക്കും തമിഴ് നാട്ടിലാണ് ആരാധകർ കൂടുതലായി ഉള്ളത്. ഇരുവരുടെയും അക്കൗണ്ടുകളിൽ ഫോളോ ചെയ്യുന്നവരിൽ കൂടുതലും തമിഴ് നാട്ടിലുള്ളവരാണ്. അതുകൊണ്ട് ചെയ്യുന്ന വീഡിയോസ് കൂടുതലും തമിഴ് ആരാധകരെ തൃപ്തിപ്പെടുത്തുന്നവയാണ്.

ഇപ്പോഴിതാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമല പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. “ഞങ്ങളുടെ ഫ്ലക്സ് വെക്കാൻ വേണ്ടി തമിഴ് നാട്ടിൽ നിന്ന് ചിലർ വീട്ടിൽ വന്ന് ഫോട്ടോ എടുത്തുകൊണ്ട് പോയിരുന്നു. അവരുടെ കസിൻസിന്റെയൊക്കെ വിവാഹത്തിന് അവിടെ സൂര്യ, വിജയ് ഒക്കെ ഫാൻസ്‌ വെക്കുന്നതുപോലെ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോസ് ഫ്ലക്സ് വെക്കാറുണ്ട്.

ഞങ്ങൾ മഥുരയിൽ ഒരിക്കൽ പോയപ്പോൾ, അവിടെ എവിടേലും ഇറങ്ങി നിന്നാൽ അവരോടി അമൃത, അമല എന്നൊക്കെ പറഞ്ഞ് അടുത്തേക്ക് വരും. ഞങ്ങൾ ടിക്-ടോക് ചെയ്തിരുന്ന സമയത്ത് അധികം പുറത്തുപോയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു മൊമന്റ്. അതുപോലെ ഫോൺ വിളിച്ചിട്ട് അമല അക്കയ്ക്ക് ബോയ് ഫ്രണ്ട് ഉണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്..”, അമല പറഞ്ഞു.