‘ഇത് വല്ലാത്തൊരു മേക്കോവറായി പോയി!! ആരാധകരെ ഞെട്ടിച്ച് നടി രസ്ന പവിത്രൻ..’ – ഫോട്ടോസ് കാണാം

‘ഇത് വല്ലാത്തൊരു മേക്കോവറായി പോയി!! ആരാധകരെ ഞെട്ടിച്ച് നടി രസ്ന പവിത്രൻ..’ – ഫോട്ടോസ് കാണാം

സിനിമയിൽ അധികം നായികയായി തിളങ്ങിയിട്ടില്ലെങ്കിൽ കൂടിയും ചെയ്തിട്ടുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ സാധിച്ചൊരു അഭിനയത്രിയാണ് നടി രസ്ന പവിത്രൻ. നായകന്മാരുടെ പെങ്ങളൂട്ടിയായി അഭിനയിച്ച് പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ രസ്ന സിനിമയിൽ ഒരുപാട് വർഷമൊന്നും അഭിനയിച്ചിട്ടുമില്ല. എന്നിട്ടും രസ്നയ്ക്ക് ഒരുപാട് ആരാധകരുണ്ട് എന്നതാണ് സത്യം.

വിവാഹ ശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും വീണ്ടുമൊരു തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. 28-കാരിയായ രസ്ന മൂന്ന് വർഷം മുമ്പാണ് അവസാനമായി സിനിമയിൽ അഭിനയിച്ചത്. മഞ്ജു വാര്യർ നായികയായ ആമി എന്ന സിനിമയിലാണ് അവസാനമായി രസ്ന അഭിനയിച്ചത്. ഊഴം, ജോമോന്റെ സുവിശേഷങ്ങൾ എന്നിവയാണ് രസ്നയെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്.

വിവാഹശേഷവും സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ഫോട്ടോസ് ആരാധകർക്ക് ഒപ്പം പങ്കുവെക്കാറുണ്ട്. പലപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ആരാധകരെ പോലും ഞെട്ടിച്ച് ഒരു സ്റ്റൈലിഷ് ലുക്കിലുള്ള ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് രസ്ന. ഒറ്റ നോട്ടത്തിൽ രസ്നയാണോ ഇതെന്ന് നമ്മൾ സംശയിച്ച് പോകും.!!

ഒരു ഹോളിവുഡ് നടിയുടെ ലുക്കിലാണ് രസ്ന പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സിൽക്ക് ടൈപ്പ് ഓവർ കോട്ട് രീതിയിലുള്ള ഡ്രെസ്സിൽ പൊളപ്പൻ ലുക്കിലാണ് ഫോട്ടോസിൽ രസ്നയെ കാണാൻ സാധിക്കുന്നത്. രാജേഷ് രാമചന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിത്യ രവീന്ദ്രനാണ് ഈ കിടിലൻ മേക്കോവറിന് വേണ്ടി താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. നവീൻ കുമാറാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

CATEGORIES
TAGS