‘കറുപ്പിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി രസ്ന പവിത്രൻ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാറുള്ള താരങ്ങൾ മലയാള സിനിമയിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ പോലും അഭിനയിക്കുന്ന ഇത്തരം താരങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരായി മാറുന്നത് അവരുടെ ആ പ്രകടന മികവ് കൊണ്ടുകൂടിയായിരിക്കും. അവരെ വർഷങ്ങളോളം പ്രേക്ഷകർ ഓർക്കുകയും ചെയ്യാറുണ്ട്.

സിനിമകളിൽ വലിയ നായികാ റോളുകൾ ഒന്നും ചെയ്തിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു താരമാണ് നടി രസ്ന പവിത്രൻ. അഭിനയിച്ച വേഷങ്ങളിൽ പ്രധാനപ്പെട്ട് രണ്ടെണ്ണം മലയാളത്തിലെ യൂത്ത് സൂപ്പർസ്റ്റാറുകളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരുടെ കൂടെയാണ്. രണ്ടിലും അവർ അഭിനയിച്ച കഥാപാത്രങ്ങളുടെ സഹോദരിയുടെ റോളിലാണ് രസ്ന അഭിനയിച്ചിട്ടുളളത്.

ഊഴം, ജോമോന്റെ സുവിശേഷങ്ങൾ എന്നിവയാണ് ആ രണ്ട് സിനിമകൾ. തിയേറ്ററുകളിൽ വിജയമായ രണ്ട് ചിത്രങ്ങൾ കൂടിയായിരുന്നു ഇവ. ഒരു തമിഴ് ചിത്രത്തിലൂടെയാണ് രസ്ന സിനിമ ലോകത്ത് വരുന്നത്. അതും നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു വരവ്. നായികയായി അധികം വേഷങ്ങൾ രസ്നയെ തേടിയെത്തിയിട്ടില്ല. സിനിമയിൽ ചുവടുറപ്പിക്കുന്ന സമയത്ത് തന്നെ രസ്ന വിവാഹിതയാവുകയും ചെയ്തു.

മൂന്ന് വർഷത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന രസ്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രസ്നയുടെ കുറച്ച് നാൾ മുമ്പ് ചെയ്ത ഒരു ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. രാജീഷ് രാമചന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രസ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ കൂടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ എമ്പാടും ഇത് വൈറലാണ്.