‘സാരിയിൽ പൊളി ഡാൻസുമായി നടി അമ്പിളി ദേവി, മനോഹരമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സീരിയലിൽ ബാലതാരമായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അമ്പിളി ദേവി. 2001-ൽ സ്കൂൾ കലോത്സവങ്ങളിൽ കലാതിലകമായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരാളാണ് അമ്പിളി ദേവി. അന്ന് നടി നവ്യാ നായർ അമ്പിളി ദേവിക്ക് പുരസ്കാരം കൊടുത്തതിന് എതിരെ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് പറഞ്ഞതൊക്കെ വലിയ വാർത്തയായിരുന്നു. അമ്പിളി അതിന് ശേഷം സിനിമയിൽ സജീവമായിരുന്നു.

സഹയാത്രികക്ക് സ്നേഹപൂർവ്വം എന്ന സിനിമയിലാണ് അമ്പിളി ദേവി ആദ്യമായി അഭിനയിക്കുന്നത്. അതിൽ വളരെ ചെറിയ ഒരു വേഷത്തിലാണ് അഭിനയിച്ചിരുന്നത്. പ്രേക്ഷകർ കൂടുതലായി തിരിച്ചറിഞ്ഞ് തുടങ്ങിയത് പൃഥ്വിരാജിന് ഒപ്പമുള്ള മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിൽ അരയ്ക്ക് താഴെ തളർന്ന പെൺകുട്ടിയുടെ റോളിലാണ് അമ്പിളി ദേവി അഭിനയിച്ചത്.

അതിലെ അഭിനയത്തിന് ധാരാളം പുരസ്കാരങ്ങളും താരത്തിന് ലഭിച്ചിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ ഡാൻസുകൾ അമ്പിളി ദേവി കുട്ടികാലം മുതൽ പഠിക്കുന്ന ഒരാളാണ്. ഇന്നലെ, സ്ത്രീ, ജ്വാലായി, ചാകരവാവ, സ്ത്രീ ജന്മം, കായംകുളം കൊച്ചുണ്ണി, വിക്രമാദിത്യൻ, സ്ത്രീ, വേളാങ്കണി മാതാവ്, ദേവി മാഹാത്മ്യം തുടങ്ങിയ പരമ്പരകളിൽ അമ്പിളി ദേവി അഭിനയിച്ചിട്ടുണ്ട്.

രണ്ട് തവണ വിവാഹിതയായെങ്കിലും ആ രണ്ട് ബന്ധവും വേർപിരിഞ്ഞിരുന്നു താരം. രണ്ട് കുട്ടികളും താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമ്പിളി ദേവി. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഒരു ക്ലാസിക്കൽ ഡാൻസ് കളിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് അമ്പിളി ദേവി. മനോഹരമായിട്ടുണ്ടെന്നാണ് ആരാധകർ ഡാൻസ് വീഡിയോ കണ്ടിട്ട് അഭിപ്രായപ്പെട്ടത്.