‘കഠിനമായ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് തെന്നിന്ത്യൻ താരറാണി രശ്‌മിക മന്ദാന..’ – വീഡിയോ വൈറൽ

‘കഠിനമായ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് തെന്നിന്ത്യൻ താരറാണി രശ്‌മിക മന്ദാന..’ – വീഡിയോ വൈറൽ

തെലുഗ് യുവ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സിൽ കയറി കൂടിയ സിനിമയാണ് അർജുൻ റെഡി. ആ സിനിമ കേരളത്തിൽ ഒരുപാട് പ്രശംസ നേടിയ സിനിമകളിൽ ഒന്നായിരുന്നു. ഒരു അല്ലു അർജുൻ പടത്തിന് ലഭിച്ചിരുന്ന അതെ പ്രേക്ഷക പിന്തുണ ആ തെലുഗ് ചിത്രത്തിനും കേരളത്തിൽ ലഭിച്ചു.

അതിന് ശേഷം വിജയ് തന്നെ നായകനായി എത്തിയ മറ്റൊരു കേരള റിലീസ് ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ്ക്ക് കേരളത്തിൽ ലഭിച്ച അതെ സ്വീകാര്യത അതിലെ നായിക രശ്‌മിക മന്ദാനയ്കും ലഭിച്ചു. മലയാളികൾക്ക് ഒരുപക്ഷേ രശ്‌മികയെ കൂടുതൽ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം.

കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്‌മിക ആദ്യമായി അഭിനയിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീൻ എന്നാണ് രശ്‌മികയെ ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്. ചൈൽഡിഷ് ലുക്കിലുള്ള രശ്‌മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാനായികയായി മാറ്റിയത്.

ഡിയർ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്‌മിക ആയിരുന്നു. 24 വയസ്സ് ഉള്ളുവെങ്കിലും സിനിമയിൽ എത്തും മുമ്പ് തന്നെ തന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ഒരാളാണ് രശ്‌മിക. ഇപ്പോഴിതാ അതികഠിനമായ വർക്ക് ഔട്ട് വീഡിയോ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് രശ്‌മിക.

രശ്‌മികയുടെ ഫിറ്റായിട്ടുള്ള ശരീരത്തിന് പിന്നിലുള്ള രഹസ്യം ഇതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് 13 ലക്ഷത്തിൽ അധികം ആളുകളാണ് രശ്‌മികയുടെ വർക്ക്ഔട്ട് വീഡിയോ കണ്ടത്. അത്രത്തോളം സൗത്ത് ഇന്ത്യയിൽ ആരാധകരുള്ള താരമായി രശ്‌മിക കുറച്ച് വർഷങ്ങൾക്കുള്ളിൽ മാറി കഴിഞ്ഞു.

CATEGORIES
TAGS