‘ഗ്ലാമറസ് സെൽഫി പങ്കുവച്ച് നടി അനശ്വര രാജൻ, ഓൺലൈൻ ആങ്ങളമാർക്കുള്ള മറുപടിയോ..’ – ഫോട്ടോസ് വൈറൽ

‘ഗ്ലാമറസ് സെൽഫി പങ്കുവച്ച് നടി അനശ്വര രാജൻ, ഓൺലൈൻ ആങ്ങളമാർക്കുള്ള മറുപടിയോ..’ – ഫോട്ടോസ് വൈറൽ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് നടി അനശ്വര രാജൻ. അതിലെ കീർത്തി എന്ന പ്ലസ് ടു കാരിയായി അനശ്വര തകർത്ത് അഭിനയിച്ചിരുന്നു. അതോടുകൂടി അനശ്വരയ്ക്ക് ഒരുപാട് ആരാധകരും ഉണ്ടായി. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലാണ് അനശ്വര ആദ്യമായി അഭിനയിക്കുന്നത്.

അതിൽ മഞ്ജു വാര്യരുടെ മകളായി തകർത്ത് അഭിനയിച്ച ശേഷമാണ് അനശ്വരയെ തേടി തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എത്തിയത്. ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായും അഭിനയിച്ച അനശ്വര സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾക്ക് ഇടയാക്കിയ സംഭവങ്ങളിൽ ഒന്നിൽ ഉണ്ടായിരുന്നു. കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയുണ്ടായി ഒരിക്കൽ താരം.

അതിന് സൈബർ ആങ്ങളമാരുടെ മോശം കമന്റുകൾ ധാരാളമായി ഉണ്ടാവുക ഉണ്ടായി. ഇത് പിന്നീട് അനശ്വരക്ക് എതിരെ ഒരു ആയുധമാക്കി ഒരുപാട് പേർ ഫോട്ടോസിന് താഴെ കമന്റ് ഇടുകയുണ്ടായി. ശേഷം മലയാളത്തിൽ ചില മുൻനിര നായികമാർ അനശ്വരയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കാലുകൾ കാണിച്ചുള്ള ഫോട്ടോസ് പങ്കുവച്ചിരുന്നു.

‘യെസ്, വി ഹാവ് ലെഗ്‌സ് എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി. മലയാള സിനിമയിലെ നിരവധി നടിമാരാണ് ഇത്തരത്തിൽ ഈ വേറിട്ട പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇപ്പോഴിതാ അനശ്വര വീണ്ടും ഗ്ലാമറസ് ലുക്കിൽ ചില സെൽഫികൾ പങ്കുവച്ചിരിക്കുകയാണ് താരം. ബാത്റൂം വീയർ ഇട്ടുകൊണ്ടുള്ള കണ്ണാടിക്ക് മുമ്പിൽ നിൽക്കുന്ന സെൽഫികളാണ് അനശ്വര സ്റ്റോറി ഇൻസ്റ്റയിൽ ആക്കിയത്.

CATEGORIES
TAGS