‘മമ്മൂക്കയുടെ പുതിയ നായികയല്ലേ ഇത്!! ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറൽ

മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിലെ രണ്ടാമത്തെ ടീസർ ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പഴയ തമിഴ് പടത്തിലെ ഒരു ഡയലോഗ് മമ്മൂട്ടി ഒറ്റ ടേക്കിൽ അഭിനയിച്ചു കാണിക്കുന്ന രംഗമായിരുന്നു അത്. മികച്ച അഭിപ്രായം നേടിയ ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടംപിടിക്കുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്.

ആ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് അരങ്ങേറാൻ പോകുന്ന ഒരു തമിഴ് നടിയാണ് രമ്യ പാണ്ഡ്യൻ. കുറച്ച് തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള രമ്യയെ മലയാളികളിൽ കുറച്ച് പേർക്കെങ്കിലും സുപരിചിതയായ ഒരാളാണ്. ആ സിനിമകളിലൂടെ മാത്രമല്ല, ബിഗ് ബോസ് തമിഴ് പതിപ്പിൽ നാലാമത്തെ സീസണിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു രമ്യ.

തമിഴ് ബിഗ് ബോസ് കാണാറുള്ള ഒരുപാട് പേർ രമ്യയുടെ കടുത്ത ആരാധകരായി ഇങ്ങ് കേരളത്തിലുമുണ്ട്. അതുകൊണ്ട് തന്നെ മലയാളത്തിൽ അഭിനയിക്കുമ്പോൾ അത് കാണാൻ ആളുകളും ഏറെയാണ്. അരങ്ങേറ്റ ചിത്രത്തിലെ മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്റെയും ഈ തലമുറയിലെ മികച്ച സംവിധായകരിൽ ഒരാൾക്കുമൊപ്പം തുടക്കം കുറിക്കാൻ കഴിയുന്നത് രമ്യയുടെ ഭാഗ്യം കൂടിയാണ്.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ കാര്യത്തിലും രമ്യ ഒട്ടും പിന്നിലല്ല. രമ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. സുദർശനനാണ് ചിത്രങ്ങളും വീഡിയോസും എടുത്തിരിക്കുന്നത്. ചുവപ്പ് ഔട്ട് ഫിറ്റിൽ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.