December 2, 2023

‘ഡോക്ടർക്ക് എന്നെ പെട്ടന്ന് കല്യാണം കഴിക്കണം, എടുത്തുചാടി ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു..’ – ദിൽഷ പ്രസന്നൻ

ബിഗ് ബോസ് മലയാള സീസൺ ഫോർ ഈ അടുത്തിടെയായിരുന്നു അവസാനിച്ചത്. നർത്തകിയായ ദിൽഷ പ്രസന്നനായിരുന്നു അതിൽ വിജയിയായത്. മുഹമ്മദ് ബ്ലെസ്ലിയെ പിന്തള്ളിക്കൊണ്ടാണ് ദിൽഷ ഒന്നാം സ്ഥാനം നേടിയത്. പക്ഷേ ദിൽഷാ ആയിരുന്നില്ല വിജയിക്കേണ്ടിയിരുന്നതെന്നും ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ഡോക്ടർ റോബിന്റെ ഫാൻസുകാർ വോട്ട് ചെയ്തിട്ടാണ് ദിൽഷ ഒന്നാമത് എത്തിയതെന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു.

ദിൽഷയ്ക്ക് എതിരെ ഫിനാലെയിൽ ഉണ്ടായിരുന്ന മറ്റു മത്സരാർത്ഥികളുടെ ആരാധകർ ഇത് സൂചിപ്പിച്ചു മോശം കമന്റുകളും ആ സമയത്ത് ഇട്ടിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രശ്നം ദിൽഷ നേരിട്ടുകൊണ്ടിരിക്കുകയാണ്. റോബിൻ ആർമിയിൽ നിന്നുമാണ് ദിൽഷയ്ക്ക് എതിരെ കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ഡോക്ടർ എതിരെ എന്തൊക്കെയോ സംസാരിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് പലരും മെസ്സേജുകളും കമന്റുകൾ ഇട്ടത്.

ഇപ്പോഴിതാ ദിൽഷ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. തന്നെ ബ്ലെസ്ലിയും റോബിനും അവരുടെ ഫാൻസ്‌ ഗ്രൂപ്പുകളും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണെന്നും പറയാത്ത കാര്യത്തിന് തനിക്ക് എതിരെ കമന്റുകൾ വരികയാണെന്നും ദിൽഷ പറയുന്നു. താൻ മാത്രമേ ഇവരായിട്ടുള്ള ഫ്രണ്ട് ഷിപ്പിന്റെ വാല്യൂ കൊടുക്കുന്നോള്ളൂവെന്നും ദിൽഷ വീഡിയോയിൽ പറയുന്നു. ഇത്രയും പ്രശ്നങ്ങളിലൂടെ താൻ പോയപ്പോഴും തന്നെ സപ്പോർട്ട് ചെയ്യാൻ ഒരാളും വന്നില്ല.

റോബിനും ബ്ലെസ്ലിയും തനിക്ക് വേണ്ടി സംസാരിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും അവരുടെ ബന്ധുക്കൾ തനിക്ക് എതിരെ മോശം പറയുമ്പോഴും തന്റെ കുടുംബത്തിലെ ആരും അവർക്ക് എതിരെ ഒന്നും പോസ്റ്റ് ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. അവർക്ക് ബിഗ് ബോസ് ഒരു ഗെയിം ആണെന്ന് അറിയാമെന്നും ദിൽഷ പറയുന്നു. താൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും ദിൽഷ പറയുന്നു. തനിക്ക് ചീത്ത മെസേജുകളും കമന്റുകൾ വരുന്നത് കണ്ടിട്ട് അച്ഛനും അമ്മയും വിഷമിക്കുന്നത് താൻ കാണുന്നുണ്ടെന്ന് ദിൽഷ വിഷമം പങ്കുവച്ചു.

View this post on Instagram

A post shared by Dilsha Prasannan (@dilshad4d)

ചിലർ പറയുന്നു വിവാഹത്തിന് യെസ് പറ, നോ പറ എന്നൊക്കെ.. ഇത് തന്റെ വിവാഹത്തെ സംബന്ധിച്ച കാര്യമാണ്. ആലോചിക്കാതെ എടുത്തുചാടി തീരുമാനിക്കാൻ പറ്റുകയില്ല. താൻ ഡോക്ടറോട് കുറച്ച് സമയം വേണമെന്നും മനസ്സിലാക്കാൻ കുറച്ച് സമയം വേണമെന്നും പറഞ്ഞിരുന്നുവെന്നും പക്ഷേ ഡോക്ടറുടെ വീട്ടിൽ പ്രശ്നങ്ങളുണ്ട്, തന്നെ പെട്ടന്ന് കല്യാണം കഴിക്കണമെന്നും എടുത്തു ചാടി ഒരാളെ കല്യാണം കഴിക്കാൻ തനിക്ക് പറ്റില്ലെന്നും ദിൽഷ വീഡിയോയിൽ പറഞ്ഞു..”, കരഞ്ഞുകൊണ്ട് ദിൽഷ പറഞ്ഞു.