‘പട്ടുപാവാടയിൽ തിളങ്ങി മൗനരാഗത്തിലെ ‘കല്യാണി’ ഐശ്വര്യ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളുടെ റേറ്റിംഗിന്റെ കാര്യത്തിൽ എന്നും ഒന്നാമത് നിൽക്കുന്ന ഒരു ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ചിട്ടുള്ള ഒരുപാട് സീരിയലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നും അവരുടെ സീരിയലുകൾ റേറ്റിംഗിൽ മുന്നിൽ തന്നെയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം.

ഒരു ഊമയായ പെൺകുട്ടിയായ കല്യാണിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും കുടുംബത്തിലെ പ്രശ്നങ്ങളും പ്രണയവും കല്യാണമാവുമെല്ലാമാണ് ഇതുവരെ സീരിയലിൽ കാണിച്ചിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണമുള്ള സീരിയലിൽ പ്രധാന കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി എന്ന തമിഴ് സീരിയൽ നടിയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഒരു ഊമയായ പെൺകുട്ടിയായി മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ചാവച്ചിട്ടുള്ളത്. തമിഴിൽ സംപ്രേക്ഷണം ചെയ്ത ‘കുല ദൈവം’ എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ സീരിയൽ രംഗത്തേക്ക് എത്തുന്നത്. കല്യാണ വീട് എന്ന പരമ്പരയിലൂടെയാണ് ഐശ്വര്യ ജനമനസ്സുകളിൽ ഇടം പിടിച്ചത്. തമിഴിൽ ഇപ്പോൾ പുതിയതായി ആരംഭിച്ച ഒരു സീരിയലിൽ ഐശ്വര്യയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഐശ്വര്യയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തനി നാടൻ ലുക്കിൽ ഐഷ്വര്യ ചെയ്ത ഒരു ട്രഡീഷണൽ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ദേവൻഷി ഡിസൈനർ ബൗട്ടിക്കിന്റെ ഡിസൈനിലുള്ള ഔട്ട് ഫിറ്റിലാണ് ഐശ്വര്യ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. മിഥിൻലാൽ എന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഭീഷ്മയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.