‘വീട്ടിൽ നടന്ന പ്രതേക പൂജ! കാനഡയിൽ എത്തിയിട്ടും ആചാരങ്ങൾ അനുഷ്ഠിച്ച് നടി രംഭ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറെ തിരക്കിട്ട അഭിനയത്രിമാരിൽ ഒരാളായി തൊണ്ണൂറുകളിൽ മാറിയ ഒരാളാണ് നടി രംഭ. പതിനഞ്ചാം വയസ്സിൽ സർഗം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് രംഭയുടെ തുടക്കം. മലയാളത്തിലൂടെ തുടങ്ങിയ രംഭ അന്യഭാഷകളിൽ നിന്ന് അവസരങ്ങൾ ലഭിക്കുകയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയും ചെയ്തു. ഇരുപത് വർഷത്തോളം സിനിമയിൽ സജീവമായി നിന്നു.

2010-ലായിരുന്നു രംഭയുടെ വിവാഹം. വിവാഹിതയായ ശേഷം കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയ ഒരാളാണ് രംഭ. കാനഡയിൽ ബിസിനെസുകാരനായ ഇന്ദ്രകുമാർ പദ്മനാഥൻ ആണ് രംഭയുടെ ഭർത്താവ്. മൂന്ന് കുട്ടികളും താരത്തിനുണ്ട്. വിവാഹിതയായ ശേഷം ഭർത്താവിന് ഒപ്പം കാനഡയിലേക്ക് പോവുകയും ചെയ്തിരുന്നു താരം. ഇപ്പോൾ കുടുംബത്തോടൊപ്പം കാനഡയിലാണ് രംഭ താമസിക്കുന്നത്.

രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് രംഭയ്ക്ക് ഉള്ളത്. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിനിയാണ് രംഭ. മലയാളത്തിൽ ആകെ ഒമ്പത് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഇതിൽ പലതും തിയേറ്ററുകളിൽ വമ്പൻ വിജയമായി തീർന്ന ചിത്രങ്ങളാണ്. മലയാളത്തിൽ ഇറങ്ങിയ ഫിലിം സ്റ്റാർ എന്ന ചിത്രത്തിലാണ് രംഭ അവസാനമായി അഭിനയിച്ചത്. 2011-ലാണ് ആ സിനിമ റിലീസ് ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് രംഭ. ഇപ്പോഴിതാ കാനഡയിലെ തന്റെ വീട്ടിൽ നടന്ന ഒരു പൂജയുടെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് രംഭ. കാനഡയിൽ പോയെങ്കിലും ഇന്ത്യൻ ട്രഡിഷൻ വിട്ടിട്ടില്ലെന്നും രംഭയുടെ ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇടുകയും ചെയ്തു. രംഭയുടെ മക്കളെയും ഭർത്താവിനെയുമെല്ലാം ചിത്രങ്ങളിൽ കാണാൻ സാധിക്കും.