‘മുപ്പത്തിയൊന്ന് വർഷത്തെ പ്രണയം! വിവാഹ വാർഷികം ആഘോഷിച്ച് നടൻ റഹ്മാൻ..’ – ചിത്രങ്ങൾ പങ്കുവച്ച് ഇളയമകൾ

പദ്മരാജൻ സംവിധാനം ചെയ്ത ‘കൂടെവിടെ’ എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടൻ റഹ്മാൻ. 1983-ൽ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ നായകനായും സഹനടനായും എൺപതുകളിൽ റഹ്മാൻ തിളങ്ങി. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൂന്നാമനായി നിറഞ്ഞ് നിന്ന താരമായിരുന്നു റഹ്മാൻ. ഇരുവർക്കും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

എൺപതുകളുടെ അവസാനമായപ്പോഴേക്കും റഹ്മാൻ മലയാള സിനിമയിൽ നിന്ന് പതിയെ വിട്ടുനിന്നു. തൊണ്ണൂറുകളിൽ ഒന്നോ രണ്ടോ മലയാള സിനിമകൾ മാത്രമാണ് റഹ്മാൻ ചെയ്തത്. പിന്നീട് 2004-ൽ ബ്ലാക്കിലൂടെ അതിശക്തമായി തിരിച്ചുവന്നു. ഇതിനിടയിൽ അന്യഭാഷകളിൽ നിരവധി സിനിമകൾ റഹ്മാൻ ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും റഹ്മാൻ അഭിനയിച്ചു. ഇപ്പോൾ വീണ്ടും എല്ലാ ഭാഷയിലും സജീവമാണ് റഹ്മാൻ.

1993-ലായിരുന്നു റഹ്മാന്റെ വിവാഹം. സംഗീത സംവിധായകനായ എ.ആർ റഹ്മാന്റെ ഭാര്യ സഹോദരിയെയാണ് റഹ്മാൻ വിവാഹം കഴിച്ചത്. മെഹറുന്നിസ എന്നാണ് ഭാര്യയുടെ പേര്. രണ്ട് പെണ്മക്കളാണ് റഹ്മാനുളളത്. അതിൽ മൂത്തമകൾ റുഷ്‌ദയുടെ വിവാഹം രണ്ട് കൊല്ലം മുമ്പാണ് കഴിഞ്ഞത്. അലീഷ റഹ്മാൻ എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്. ഈ കഴിഞ്ഞ ദിവസമായിരുന്നു റഹ്മാന്റെ വിവാഹ വാർഷികം.

ഉമ്മയുടെയും ഉപ്പയുടെയും വിവാഹ വാർഷിക ദിനത്തിൽ മക്കൾ രണ്ടുപേരും പോസ്റ്റിട്ട് ആശംസകൾ അറിയിച്ചിരുന്നു. മുപ്പത്തിയൊന്നാം വിവാഹ വാർഷികം ആണെന്ന് പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇളയമകൾ ഇരുവരുടെയും വെള്ളിനക്ഷത്രം മാഗസിനിൽ വന്ന പഴയ വിവാഹ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിച്ച് ഇരുവരും വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രവും ഇളയമകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. റഹ്മാന് ആശംസകൾ നേർന്ന് ഒരുപാട് പേര് കമന്റും ഇട്ടിട്ടുണ്ട്.