‘ഇത് എനിക്ക് ഏറെ സ്പെഷ്യലായ സാരിയാണ്! ആരാധകർക്ക് യുഗാദി ആശംസിച്ച് നടി മാളവിക നായർ..’ – ഫോട്ടോസ് വൈറലാകുന്നു

മോഹൻലാലിൻറെ മകളായി കർമ്മയോദ്ധ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മാളവിക നായർ. അതിന് ശേഷം മലയാളത്തിൽ വേറെയും സിനിമകൾ മാളവിക ചെയ്തു. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന സിനിമയിലാണ് മാളവിക ആദ്യമായി നായികയാകുന്നത്. അതിന് ശേഷം പകിട എന്ന സിനിമയിലും നായികയായി അഭിനയിച്ചു. പിന്നീട് മാളവികയെ മലയാളത്തിൽ അധികം കണ്ടിട്ടില്ല.

അന്യഭാഷകളിലേക്ക് പോയ മാളവിക അവിടെ തിളങ്ങി. തെലുങ്കിലാണ് മാളവിക കൂടുതൽ തിളങ്ങിയത്. യെവഡേ സുബ്രമണ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവിടെ അരങ്ങേറുന്നത്. 2015-ന് ശേഷം തെലുങ്കിൽ മാത്രമാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. ഈ കഴിഞ്ഞ വർഷമിറങ്ങിയ ഡെവിൾ – ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ് എന്ന ചിത്രമാണ് അവസാനം റിലീസായത്. മലയാളി ആണെങ്കിലും ഡൽഹിയിലാണ് ജനിച്ചത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ മാളവിക നായർ, തന്റെ തെലുങ്ക് ആരാധകർക്ക് വേണ്ടി യുഗാദി ആശംസകൾ നേർന്ന് കൊണ്ട് ഇട്ട പോസ്റ്റാണ് വൈറലാവുന്നത്. ട്രഡീഷണൽ സാരി ധരിച്ചാണ് മാളവിക തിളങ്ങിയത്. “യുഗാദി ആശംസകൾ.. ഇതൊരു പ്രത്യേക സാരി ആണ്, എൻ്റെ പ്രിയപ്പെട്ട പരമ്പരാഗത നെയ്ത്തു ലുക്കുകളിൽ ഒന്ന്..”, ചിത്രത്തോടൊപ്പം കുറിച്ചു. ആരാധകർ തിരിച്ചും ആശംസകൾ നേർന്നു.

കേരളീയർക്ക് വിഷു എന്നപോലെ വളരെ ആഘോഷപൂർവം കൊണ്ടാടുന്ന ഒന്നാണ് യുഗാദി. യുഗാരംഭം എന്ന അർത്ഥത്തിൽ സംസ്കൃത വാക്കുകളായ യുഗ, ആദി എന്നീ വാക്കുകൾ കൂടിച്ചേർന്ന് യുഗാദി എന്ന് പറയുകയും പിന്നീടത് മാറി ഉഗാദിയായി മാറുകയും ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലെ നിരവധി താരങ്ങളാണ് ഉഗാദി ആശംസിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നത്. കൂടുതൽ പേരും സാരി ധരിച്ചുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് ആശംസിച്ചത്.