‘ഒരു ദർശനത്തിൻ്റെ മാന്ത്രിക യാത്ര, 30 ദിവസം കൊണ്ട് സ്വപ്നം സാക്ഷാത്കാരം..’ – സന്തോഷം പങ്കുവച്ച് നടി നയൻ‌താര

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ നായികയായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഡയാന മറിയം കുര്യൻ എന്ന നയൻ‌താര. തിരുവല്ല സ്വദേശിനിയായ നയൻ‌താര തുടക്കത്തിൽ മലയാളത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് പോവുകയും അവിടെ ഒരു ലേഡി സൂപ്പർസ്റ്റാർ ലെവലിലേക്ക് എത്തുകയും ചെയ്തു. 20 വർഷത്തോളമായി സിനിമയിലുണ്ട് നയൻ‌താര.

2022-ലാണ് നയൻ‌താര ഏറെ വർഷത്തെ പ്രണയത്തിനും ലിവിങ് ടുഗെതർ റിലേഷൻഷിപ്പിനും ഒടുവിൽ വിഘ്‌നേശ് ശിവനുമായി വിവാഹിതയാകുന്നത്. അതെ വർഷം തന്നെ ഇരുവർക്കും രണ്ട് ഇരട്ടക്കുട്ടികൾ വാടകഗർഭധാരണത്തിലൂടെ ഉണ്ടാവുകയും ചെയ്തു. ഉയിരും ഉലകും എന്നാണ് മക്കളുടെ പേര്. സ്വന്തമായി ബുസിനെസ് സംരംഭങ്ങളും നയൻതാരയും വിഘ്‌നേഷും ചേർന്ന് നടത്തുന്നുണ്ട്. ബ്യൂട്ടി പ്രോഡക്ടസാണ് കൂടുതൽ.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നയൻ‌താര. “അതിന്റെ സൃഷ്ടിയിലേക്കുള്ള ഒരു ദർശനത്തിന്റെ മാന്ത്രിക യാത്ര, ഞങ്ങളുടെ സ്വപ്ന ഓഫീസ് തയ്യാറാക്കുന്നു.. എല്ലായ്പ്പോഴും അസാധ്യമായത് ചെയ്യുന്നതിനും അക്ഷരാർത്ഥത്തിൽ ഈ സ്വപ്നം 30 ദിവസത്തിനുള്ളിൽ സാക്ഷാത്കരിച്ചതിനും ഈ രത്ന നിഖിത റെഡ്ഡിയോട് വളരെയധികം സ്നേഹം!

നിങ്ങളാണ് ഏറ്റവും മികച്ചത്.. ഈ ഇടം ഒരുമിച്ച് ഉണ്ടാക്കിയതിൽ ഏറ്റവും ആഹ്ളാദകരമായ അനുഭവവും അവിസ്മരണീയവുമാണ്. എല്ലാം പൂർണ്ണതയിൽ ചെയ്തുവെന്ന് ഉറപ്പാക്കിയതിന് സ്റ്റോറി കളക്ടീവിലെ നിങ്ങളുടെ ടീമിന് വലിയ ആലിംഗനം..”, നയൻ‌താര ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇതോടൊപ്പം നയൻ‌താര തങ്ങളുടെ ഓഫീസ് ബിൽഡിങ്ങിന്റെ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കുണ്ടായി. ടെസ്റ്റ് എന്ന ചിത്രമാണ് നയൻതാരയുടെ ഇനി ഇറങ്ങാനുള്ളത്.