‘ഈ കാലാവസ്ഥ എനിക്ക് ഇഷ്ടപ്പെട്ടു! ന്യൂ ജേഴ്സിയിൽ പൊളി ലുക്കിൽ നടി രചന നാരായണൻകുട്ടി..’ – ഫോട്ടോസ് വൈറൽ

തീർത്ഥാടനം, നിഴൽക്കൂത്ത് തുടങ്ങിയ സിനിമകളിലൂടെ സഹനടിയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ ഒരാളാണ് നടി രചന നാരായണൻകുട്ടി. പിന്നീട് രചനയെ പത്ത് വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിൽ കാണുന്നത്. അതിന് കാരണമായത് മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരിപാടിയിൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ്. തൊട്ടടുത്ത വർഷം തന്നെ സിനിമയിൽ അവസരം ലഭിച്ചു.

നായികയായിട്ടാണ് രചന തിരിച്ചുവരവിൽ തിളങ്ങിയത്. പിന്നീട് നിരവധി സിനിമകളിൽ രചന അഭിനയിച്ചു. സഹനടിയായും ഹാസ്യ കഥാപാത്രങ്ങളും നായികയായുമൊക്കെ രചന അഭിനയിച്ചിട്ടുണ്ട്. 2011-ൽ വിവാഹിതയായെങ്കിലും വെറും 19 ദിവസം മാത്രമാണ് ഭർത്താവിന് ഒപ്പം താമസിച്ചത്. പിന്നീട് രചന നിയമപരമായി ബന്ധം വേർപ്പെടുത്തി. നാല്പതുകാരിയായ രചന നല്ലയൊരു നർത്തകി കൂടിയാണ്.

ധാരാളം സ്റ്റേജ് ഷോകളിലും ഉത്സവങ്ങളിലുമെല്ലാം രചന നൃത്തപരിപാടികൾ ചെയ്തു കാണികളെ കൈയിൽ എടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗ്യമായി അമേരിക്കയിൽ എത്തിയിരിക്കുകയാണ് താരം. മാർച്ച് 23-ന് ന്യൂ ജേഴ്സിയിലെ വെയ്നിലാണ് പ്രോഗ്രാം നടക്കുന്നത്. ഒരു മാസം മുമ്പ് തന്നെ രചന അവിടെ എത്തിയിട്ടുണ്ട്. അവിടെയുള്ള സ്ഥലങ്ങളെല്ലാം ചുറ്റിക്കറങ്ങി കാണുകയാണ് രചനയുടെ ലക്ഷ്യം.

അമേരിക്കയിലെ കാലാവസ്ഥ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് സൂചിപ്പിച്ചുകൊണ്ട് രചന ഒരു സ്റ്റോറിയും ഇട്ടിരുന്നു. അമേരിക്കയിൽ തന്നെ സ്ഥിരതാമസമാകുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇതിനിടയിൽ അവിടെ നിന്നുള്ള സ്റ്റൈലിഷ് ലുക്ക് ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രചന ഇപ്പോൾ. കഴിഞ്ഞ രണ്ട് വർഷമായി രചന അഭിനയിച്ച സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ല. നൃത്തത്തിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്.