‘ഹര ഹര മഹാദേവ!! കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി നടി തമന്ന ഭാട്ടിയ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് ചിത്രങ്ങളിലും ഇന്ന് ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനയത്രി ആണ് നടി തമന്ന ഭാട്ടിയ. ബോംബെയിൽ ജനിച്ചുവളർന്ന തമന്നയെ വളർത്തിയത് തെന്നിന്ത്യൻ സിനിമ ലോകമാണ്. തമിഴിലും തെലുങ്കിലും നായികയായി തിളങ്ങിയ തമന്നയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. ഇരുപത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിൽക്കുന്ന തമന്ന ഒരു താരറാണിയായി മാറി.

പാല് പോലെ നിറമുള്ള തമന്നയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നതിന് മറ്റൊരു കാര്യം തികഞ്ഞ ഒരു ഈശ്വര വിശ്വാസി ആയതുകൊണ്ട് കൂടിയാണ്. തമന്ന ക്ഷേത്രങ്ങളിൽ പോകുന്നതിന്റെ വീഡിയോസും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നപ്പോൾ അതിനെ പിന്തുണച്ച് തമന്ന റാംലല്ല വിഗ്രത്തിന്റെ വീഡിയോയും ഇട്ടിരുന്നു.

പിന്നീട് തമന്ന ഗുവാഹാട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ പോയതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വാരാണസി കാശിയിൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ഹർ ഹർ മഹാദേവ്” എന്ന ക്യാപ്ഷൻ എഴുതിയാണ് അവിടെ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പ്രതേക പൂജകൾ തമന്ന ക്ഷേത്രത്തിൽ എത്തി നടത്തുകയും ചെയ്തു.

സിംപിൾ ലുക്കിലായിരുന്നു തമന്നയുടെ ക്ഷേത്രദർശനം. ഹർ ഹർ മഹാദേവ് എന്ന തിരിച്ച് വിശ്വാസികളും തമന്നയുടെ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുമുണ്ട്. ഇരുപത് വർഷത്തിന് ഇടയിൽ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ബാന്ദ്രയാണ് തമന്നയുടെ അവസാനമായി തിയേറ്ററുകളിൽ എത്തിയത്. ആരാൺമനൈ 4 എന്ന തമിഴ് ചിത്രമാണ് ഇനി തമന്നയുടെ വരാനുള്ളത്. ഇത് കൂടാതെ ഹിന്ദിയിൽ സ്ത്രീ 2, വേദ എന്നീ സിനിമകളും ഇറങ്ങാനുണ്ട്.