‘പൃഥ്വിരാജ് ചിത്രത്തിലെ നായികയല്ലേ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി റാഷി ഖന്ന..’ – ഫോട്ടോസ് വൈറൽ

2017-ൽ മോഹൻലാൽ നായകനായ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത റിലീസായ സൂപ്പർഹിറ്റ് ചിത്രം ആണ് വില്ലൻ. വില്ലൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം ആണ് റാഷി ഖന്ന. 2017 ആണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറുക്കുന്നതെങ്കിലും താരം തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. 2013-ൽ മദ്രാസ് കഫേ എന്ന ഹിന്ദി ഭാഷ ചിത്രത്തിലൂടെ ആണ് റാഷി അഭിനയ രംഗത്ത് ചുവടുവെക്കുന്നത്.

2014-ൽ മനം എന്ന ചിത്രത്തിലൂടെ തെലുങ്കു ഭാഷയിൽ അരങ്ങേറ്റം. 2018-ൽ ഇമൈക നൊടികൾ എന്ന ചിത്രത്തിലൂടെ തമിഴ് ഭാഷയിലും അരങ്ങേറ്റം. 2013-ൽ ആരംഭിച്ച സിനിമ ജീവിതം ജോർ, ജിൽ, ശിവം, ബംഗാൾ ടൈഗർ, രാജ ദി ഗ്രേറ്റ്, അടങ്കമാർ, പൃഥ്വിരാജ് നായകനായ ഭ്രമം, ധനുഷ് നായകനായ തിരിച്ചിട്ടമ്പലം, കാർത്തിക് നായകനായ സർദാർ, തുടങ്ങി മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കൂടാതെ 2022-ൽ റിലീസായ രുദ്ര ദി എഡ്ജ് ഓഫ് ഡാർക്‌നെസ്സ്, ഈ വർഷം റിലീസായ ഷാഹിദ് കപ്പൂർ വിജയ് സേതുപതി ചിത്രം ഫർസീ എന്ന വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഫർസീ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഇടയാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സംബാധിച്ചിട്ടുള്ള താരം ആണ് റാഷി ഖന്ന. ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരം നടത്തിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുന്നത്. വുഡ് കളർ ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ആയി ആണ് താരം എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീൺ ആണ് താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. താരം തന്നെ ആണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.