‘വെള്ളച്ചാട്ടത്തിന് കീഴിൽ ഹോട്ട് ലുക്കിൽ അമല പോൾ, ബാലിയിൽ സമയം ചിലവഴിച്ച് താരം..’ – വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട ലാൽ ജോസ് 2009 ൽ സംവിധാനം ചെയ്ത ചിത്രം ആണ് നീലത്താമര. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അഭിനയത്തിലും അരങ്ങേറ്റം കുറിച്ച താരം ആണ് അമല പോൾ. നീലത്താമരയിലെ വേഷം അത്ര നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് താരം തമിഴ് ഭാഷയിൽ അരങ്ങേറ്റം കുറിച്ചു . ആദ്യത്തെ രണ്ടു ചിത്രങ്ങളും താരത്തിന് ഉദ്ദേശിച്ച അത്ര സ്വീകാര്യത ലഭിച്ചില്ല.

2010 ൽ തന്നെ റിലീസായ മൈന എന്ന ചിത്രത്തിന്റെ വിജയവും താരത്തിന്റെ അഭിനയ പ്രകടനവും പ്രേക്ഷകർ മനസിലാക്കി. മൈന എന്ന ചിത്രത്തിന്റെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച അഭിനയത്രിക്ക് ഉള്ള അവാർഡ് താരം കരസ്ഥമാക്കി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തെന്നിന്ത്യ അറിയപ്പെടുന്ന മുൻനിര നായികമാരിലേക്കു താരം ഉയർന്നു.

2009 ൽ അഭിനയ ജീവിതം തുടങ്ങിയ താരം ദൈവതിരുമകൾ, വേട്ടൈ, മോഹൻലാൽ നായകനായ റൺ ബേബി റൺ, റാം ചരൺ നായകനായ നായക്, വിജയ് നായകനായ തലൈവ, ഫഹദ് ഫാസിൽ ചിത്രം ഒരു ഇന്ത്യൻ പ്രണയകഥ, മിലി, ലൈല ഓ ലൈല, വേലൈ ഇല്ല പട്ടധാരി, ക്രിസ്റ്റഫർ, തുടങ്ങി നാൽപതോളം ചിത്രങ്ങൾ മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി താരം അഭിനയിച്ചു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ അതീവ ഗ്ലാമറസായി വന്നു ആരാധകരെ ഞെട്ടിക്കാറുള്ള താരം കൂടിയാണ് അമല പോൾ. ഒരുപാടു ആരാധകരെ സംബാധിച്ചിട്ടുള്ള താരത്തിന് മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. താരം ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും വിഡിയോകളും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നതു. കറുപ്പ് ബി.ക്കി.നി ധരിച്ചു പാറയുടെ മുകളിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന അമലയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.