‘ഹൃദയം കവരുന്ന നോട്ടം തന്നെ!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ റിതിക സിംഗ്..’ – ഫോട്ടോസ് വൈറൽ

2009 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച ശേഷം സൂപ്പർ ഫൈറ്റ് ലീഗിൽ പങ്കെടുക്കുകയും തുടർന്ന് സിനിമ മേഖലയിലേക്ക് എത്തുകയും ചെയ്ത താരമാണ് നടി റിതിക സിംഗ്. സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത ഇരുതി സുട്രു എന്ന ചിത്രത്തിലൂഡയെയാണ് റിതിക സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധനേടാനും റിതികയ്ക്ക് സാധിച്ചിട്ടുമുണ്ട്.

ആർ മാധവനൊപ്പം ഇരുതി സുട്രു എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഒരുപാട് ആരാധകരെയാണ് റിതികയ്ക്ക് ലഭിച്ചത്. റിതികയെ പോലെ ഫിറ്റ്.നെസ് സൂക്ഷിക്കുന്ന ഒരു അഭിനയത്രി ഉണ്ടായിരുന്നില്ലെന്ന് പറയേണ്ടി വരും. ആ സിനിമ സൂപ്പർഹിറ്റായി മാറുകയും ചെയ്തു. മലയാളികൾക്ക് ഇടയിലും ഇരുതി സുട്രുവിലെ പ്രകടനത്തിന് ശേഷമാണ് റിതികയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചത്.

ഇരുതി സുട്രിലെ പ്രകടനത്തിന് 63-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിക്കുകയുണ്ടായി. സ്വന്തമായി കഥാപാത്രത്തിന് വേണ്ടി ഡബ് ചെയ്യാതെ അവാർഡ് നേടുന്ന ആദ്യ നടിയായി റിതിക മാറുകയും ചെയ്തിരുന്നു. ആണ്ടവൻ കട്ടളൈ, ഗുരു, ശിവലിംഗ, നീവ്വോറോ, വനമകുടി തുടങ്ങിയ സിനിമകളിലൂടെ റിതിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

മലയാളത്തിൽ കിംഗ് ഓഫ് കൊത്തിലൂടെ അരങ്ങേറുന്നുണ്ടെന്ന് സൂചനകളുമുണ്ട്. അതെ സമയത്തെ കറുപ്പ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ നിക്കുന്ന ഫോട്ടോസ് റിതിക ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ക്യൂട്ട് ആയിട്ട് ഇറുക്ക് എന്നാണ് തമിഴ് ആരാധകരിടുന്ന കമന്റ്. പിച്ചൈകാരൻ 2 ആണ് റിതികയുടെ ഇനി ഇറങ്ങാനുള്ള സിനിമ. കേറ്റസ് പെടാനിയുടെ ഡിസൈനിലുള്ള ഔട്ട് ഫിറ്റാണ് റിതിക ഇട്ടിരിക്കുന്നത്.


Posted

in

by