‘ജയ് സിയ റാം! രാംലല്ലയെ കണ്ടുവണങ്ങി, പ്രിയങ്ക ചോപ്രയും കുടുംബവും രാമക്ഷേത്രത്തിൽ..’ – ഫോട്ടോസ് വൈറൽ

2000-ൽ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ട് പിന്നീട് ബോളിവുഡിൽ ഏറെ തിരക്കുള്ള അഭിനയത്രിയായി മാറിയ ഒടുവിൽ ഹോളിവുഡിൽ വരെ എത്തി അവിടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരവുമാണ് നടി പ്രിയങ്ക ചോപ്ര. ഇപ്പോൾ ഇംഗ്ലീഷ് സിനിമകളിലാണ് പ്രിയങ്ക കൂടുതലായി അഭിനയിക്കുന്നത്. 2018-ൽ അമേരിക്കൻ സിംഗറായ നിക്ക് ജോണസുമായി പ്രിയങ്ക വിവാഹിതയാവുകയും ചെയ്തിരുന്നു.

വാടകഗർഭപാത്രത്തിലൂടെ 2022-ൽ ഒരു പെൺകുഞ്ഞിന്റെ അമ്മയാവുകയും ചെയ്തിരുന്നു പ്രിയങ്ക. ഇപ്പോഴിതാ ഭർത്താവിനും കുഞ്ഞിനും തന്റെ അമ്മയ്ക്കും ഒപ്പം പ്രിയങ്ക അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ജയ് സിയ റാം” എന്ന് ഹിന്ദിയിൽ ക്യാപ്ഷനിൽ എഴുതിയാണ് പ്രിയങ്ക കുടുംബത്തിന് ഒപ്പം ക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ചത്.

തന്റെ സ്ത്രീയുടെ സംസ്കാരത്തെ ബഹുമാനിക്കുന്ന ഒരു മനുഷ്യൻ ആണ് നിക്ക് എന്ന് ആരാധകരിൽ ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്. അമേരിക്കയിൽ പോയിട്ട് പോലും തന്റെ സംസ്കാരത്തെ മറക്കാത്ത പ്രിയങ്കയെ പോലെയുള്ള നടിമാരെയാണ് നമ്മൾ ഏറ്റെടുക്കേണ്ടതെന്നാണ് മിക്കവരുടെയും അഭിപ്രായം. ജയ് സിയ റാം, ജയ് ശ്രീറാം എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് കൂടുതലായി പ്രിയങ്കയ്ക്ക് ലഭിച്ചിട്ടുള്ളത്.

നിക്ക് വെള്ള കുർത്ത ധരിച്ചും പ്രിയങ്ക മഞ്ഞ സാരിയും ധരിച്ചപ്പോൾ മകൾ മാൾട്ടി പിങ്ക് നിറത്തിലെ ഉടുപ്പാണിഞ്ഞാണ് എത്തിയത്. പ്രിയങ്കയുടെ കൈകളിൽ ഇരുന്ന് രാംലല്ലയെ വണങ്ങുന്ന മാൾട്ടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബോളിവുഡിൽ നിന്ന് ഗുഡ് ബൈ പറഞ്ഞോ, വീണ്ടും ഹിന്ദിയിൽ അഭിനയിക്കൂ എന്നൊക്കെ ആരാധകർ പ്രിയങ്കയോട് അഭ്യർത്ഥിക്കുന്നുണ്ട്. 2019-ൽ ഇറങ്ങിയ ദി സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അവസാനമിറങ്ങിയ ബോളിവുഡ് ചിത്രം.