സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാവരുടെയും ചിന്തയും ആഗ്രഹവും പ്രേക്ഷകരുടെ പ്രീതി നേടാൻ സാധിക്കണം എന്നതാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ അത് സാധിച്ചു കഴിഞ്ഞാൽ പിന്നീട് ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്യും. മലയാളത്തിൽ അങ്ങനെ ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുള്ള ധാരാളം പുതുമുഖങ്ങൾ ഉണ്ടായിട്ടുണ്ട്. 2015-ന് ശേഷം അത് വളരെ കൂടുതലുമാണ്.
സോഷ്യൽ മീഡിയ വളരെ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം ഈ കാലയളവിലാണ് കൂടിവന്നത്. അഭിനയിച്ച ആദ്യ ചിത്രത്തിലെ പാട്ട് ഇറങ്ങിയപ്പോൾ ഇന്റർനെറ്റ് സെൻസേഷനായി മാറിയ ഒരാളാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ ഒരു അടാർ ലവ് എന്ന സിനിമയിലെ ഒരു ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതോടെ ജീവിതവും സിനിമ മോഹവും മാറിമറിഞ്ഞ ഒരു താരമാണ് പ്രിയ വാര്യർ.
സിനേരം റിലീസിന് മുമ്പ് തന്നെ ഇന്ത്യ ഒട്ടാകെ അറിയപ്പെട്ടു. പ്രിയയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റെക്കോർഡ് വേഗത്തിൽ ഫോളോവേഴ്സും കൂടി. അതൊരു തുടക്കം മാത്രമായിരുന്നു. ബോളിവുഡ്, തെലുങ്ക്, കന്നഡ സിനിമ മേഖലയിൽ നിന്ന് അവസരങ്ങളും വരിവരിയായി വന്നു. പ്രിയ വാര്യർ എന്ന താരത്തിന്റെ വളർച്ച വളരെ പെട്ടന്നാണ്. ആരും തന്നെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല ഇങ്ങനെയൊരു മാറ്റം.
കൈനിറയെ സിനിമകളാണ് പ്രിയ വാര്യർക്ക് ഇപ്പോഴുള്ളത്. സിനിമ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത ജീവിതം ആഘോഷിക്കാൻ വേണ്ടി തായ്‌ലൻഡിൽ പോയിരിക്കുകയാണ് പ്രിയ. അവിടെ നിന്നുള്ള ബീച്ച് ഫോട്ടോസ് ഇപ്പോഴിതാ പ്രിയ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ബി.ക്കിനി പ്രതീക്ഷിച്ചവരെ നിരാശരാക്കി ഒരു സാധാ ബീച്ച് ഡ്രെസ്സിലാണ് പ്രിയ വാര്യർ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.